ADVERTISEMENT

ഉൽസവ സീസണിന്‌ മുന്നോടിയായി സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (എസ്‌ബിഐ) അടിസ്ഥാന പലിശ നിരക്കില്‍ 5 ബേസിസ്‌ പോയിന്റിന്റെ കുറവ്‌ വരുത്തി. പുതിയ നിരക്ക്‌ 7.45 ശതമാനമായിരിക്കും. ഇതിന്‌ പുറമെ എസ്‌ബിഐ പ്രൈം ലെന്‍ഡിങ്‌ റേറ്റിലും (പിഎല്‍ആര്‍) 5 ബേസിസ്‌ പോയിന്റിന്റെ കുറവ്‌ വരുത്തിയിട്ടുണ്ട്‌. പുതിയ പിഎല്‍ആര്‍ നിരക്ക്‌ 12.20 ശതമാനമായിരിക്കും. പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.

കഴിഞ്ഞ ഏപ്രിലില്‍ എസ്‌ബിഐ ഭവന വായ്‌പാ നിരക്കുകള്‍ 6.70 ശതമാനമായി കുറച്ചിരുന്നു. കൂടാതെ വനിതകള്‍ക്ക്‌ 5 ബേസിസ്‌ പോയിന്റിന്റെ പ്രത്യേക ഇളവും നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം , സ്വകാര്യ മേഖലയില്‍ നിന്നുള്ള കൊട്ടക്‌ മഹീന്ദ്ര ബാങ്ക്‌ ഭവന വായ്‌പ നിരക്കുകള്‍ 15 ബേസിസ്‌ പോയിന്റ്‌ കുറച്ചു.

English Summary:SBI Slashed Basic Rates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com