ഇത്ര കുറഞ്ഞ പലിശ സ്വപ്‌നങ്ങളില്‍ മാത്രം, ഭവന വായ്പകളില്‍ നിരക്കിളവ് മത്സരം

HIGHLIGHTS
  • ഒന്നര പതിറ്റാണ്ടിനിടെ ഏറ്റവും ചുരുങ്ങിയ ഭവന വായ്പാ നിരക്കാണിപ്പോൾ
home-1
SHARE

ഒരു വീട് സ്വപ്‌നം കാണുന്നവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ ഭവനം മോടി പിടിപ്പിക്കാന്‍ കാത്തിരിക്കുകയാണോ? അങ്ങനെയെങ്കില്‍ പലിശ കുറവിന്റെ ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്. എസ് ബി ഐ, പി എന്‍ ബി, ബാങ്ക് ഓഫ് ബറോഡ, സ്വകാര്യ ബാങ്കായ കോട്ടക് മഹീന്ദ്ര എന്നിങ്ങനെയുള്ള ധാനകാര്യ സ്ഥാപനങ്ങളെല്ലാം പലിശ നിരക്ക് പിന്നെയും കുറച്ചിട്ടുണ്ട്. നിലവില്‍ ഒന്നര പതിറ്റാണ്ടിനിടെ ഏറ്റവും ചുരുങ്ങിയ ഭവന വായ്പാ നിരക്കാണ് നിലവിലുള്ളത്. ഇത് കൂടാതെ മറ്റ് പല സ്ഥാപനങ്ങളും പ്രോസസിങ് ഫീസിലും ഇളവ് വരുത്തി.

എസ് ബി ഐ

വായ്പ തുകയുടെ വലിപ്പവ്യത്യാസമില്ലാതെ പലിശ നിരക്കില്‍ എസ് ബി ഐ കുറവ് വരുത്തിയത് കഴിഞ്ഞ ആഴ്ചയാണ്. ഉത്സവകാല ആനുകൂല്യം എന്ന നിലയിലാണ് ഇതെങ്കിലും മറ്റ് ബാങ്കുകള്‍ പലിശ കുറയ്ക്കുന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ട്. ഇതനുസരിച്ച് എസ് ബി ഐ യുടെ ചുരുങ്ങിയ ഭവന വായ്പ പലിശ 6.7 ശതമാനമാണ്. സാധാരണ, വായ്പ എടുക്കുന്ന ആളുടെ ശമ്പള വരുമാനവും സ്ഥാപനങ്ങളും എല്ലാം പരിഗണിച്ചായിരുന്നു പലിശ നിരക്ക് നിശ്ചയിച്ചിരുന്നതെങ്കില്‍ പുതിയ വാഗ്ദാനമനുസരിച്ച് ശമ്പളവരുമാനമില്ലാത്ത അപേക്ഷകര്‍ക്കും ആനുകൂല്യം ലഭിക്കും. നേരത്തെ ഇൗ വിഭാഗക്കാര്‍ക്ക്.15 ശതമാനം അധിക പലിശ നല്‍കണമായിരുന്നു. വായ്പയുടെ പ്രോസസിങ് ഫീസിലും കാര്യമായ ആനുകൂല്യമുണ്ട്.

ബാങ്ക് ഓഫ് ബറോഡ

ഉത്സവകാല ആനുകൂല്യം എന്നുള്ള നിലയ്ക്ക് വാഹന-ഭവന വായ്പകള്‍ക്ക് കാല്‍ ശതമാനം വരെ പലിശ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡ. ഇതോടെ ഭവന വായ്പയിലെ കുറഞ്ഞ നിരക്ക് 6.7 ശതാനവും വാഹന വായ്പയിലെ അടിസ്ഥാന പലിശ 7 ശതമാനവുമായി കുറച്ചു. കൂടാതെ ഭവന വായ്പയുടെ പ്രോസസിങ് ഫീസും ഒഴിവാക്കി.

പഞ്ചാബ് നാഷണല്‍ ബാങ്ക്

പഞ്ചാബ് നാഷണല്‍ ബാങ്ക് അതിന്റെ എല്ലാ വായ്പകള്‍ക്കും പ്രോസസിങ് ഫീസും സര്‍വീസ് ചാര്‍ജും ഒഴിവാക്കിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ വായ്പ തുകയിലെ വ്യത്യാസം പരിഗണിക്കപ്പെടുകയില്ല.

കോട്ടക് മഹീന്ദ്ര

സ്വകാര്യ ബാങ്കായ കോട്ടക് മഹീന്ദ്രയാണ് ഇന്ന് രാജ്യത്ത് ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ നല്‍കുന്നത്. കഴിഞ്ഞ ആഴ്ച പലിശ നിരക്കില്‍ വലിയ കുറവ് വരുത്തി ഉത്സവകാല മത്സരം തുടങ്ങി വച്ചത് കോട്ടക്  ബാങ്ക് ആണ്. 6.5 ശതമാനം പലിശയ്ക്ക് ബാങ്ക് വായ്പ വാഗ്ദാനം ചെയ്യുന്നു. രണ്ട് പതിറ്റാണ്ടിനിടെ ഇത്ര ചുരുങ്ങിയ നിരക്കില്‍ ഭവന വായ്പ ആദ്യമാണ്. നവംബര്‍ 8 വരെയുള്ള വായ്പകള്‍ക്കാണ് ഈ ആനുകൂല്യം. മറ്റ് ബാങ്കുകളിലെ കൂടിയ പലിശയുളള വായ്പകള്‍ സ്വിച്ച് ഓവര്‍ ചെയ്യുന്നതിനും നിരക്ക് ബാധകമാണ്. എല്ലാ ബാങ്കുകളും ക്രെഡിറ്റ് സ്‌കോര്‍ പരിഗണിച്ചാകും പലിശ കണക്കാക്കുക.

English Summary : Banks are Offering Lowest Interest Rate in the Festival Season

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA