ADVERTISEMENT

പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ട്‌ ഉടമകള്‍ ഇനിമുതല്‍ എടിഎം കാര്‍ഡുകള്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പണിയാകും. കാര്‍ഡ്‌ നഷ്ടപ്പെട്ടാല്‍ പുതിയത്‌ ലഭിക്കുന്നതിന്‌ മാത്രം 300 രൂപയും ജിഎസ്‌ടിയും നല്‍കേണ്ടി വരും. എടിഎം കാര്‍ഡ്‌ ഇടപാടുകള്‍ക്ക്‌ തപാല്‍ വകുപ്പ്‌ ഏര്‍പ്പെടുത്തിയ പുതിയ നിരക്കുകൾ അറിഞ്ഞില്ലെങ്കിൽ ചെലവ് കൂടും. 

പുതിയ എടിഎം കാര്‍ഡ്‌ ചാര്‍ജുകള്‍

∙പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ടുകളുടെ എടിഎം/ ഡെബിറ്റ്‌ കാര്‍ഡുകളുടെ വാര്‍ഷിക മെയിന്റിനന്‍സ്‌ ചാര്‍ജ്‌ 125 രൂപയും ജിഎസ്‌ടിയുമാക്കി.

∙ഡെബിറ്റ്‌ കാര്‍ഡ്‌ ഉപഭോക്താക്കള്‍ക്ക്‌ അയക്കുന്ന എസ്‌എസ്‌എം അലേര്‍ട്ടുകള്‍ക്ക്‌ ഇന്ത്യ പോസ്‌റ്റ്‌ പ്രതിവര്‍ഷം 12 രൂപ ( ജിഎസ്‌ടി ഉള്‍പ്പടെ) വീതമാണ്.

∙പോസ്റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ടുകളുടെ എടിഎം കാര്‍ഡ്‌ നഷ്ടപ്പെട്ടാല്‍ പുതിയത്‌ ലഭിക്കുന്നതിന്‌ 300 രൂപയും ജിഎസ്‌ടിയും നല്‍കണം.

∙എടിഎം പിന്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഡ്യൂപ്ലിക്കേറ്റ്‌ പിന്‍ ലഭിക്കുന്നതിന്‌ 50 രൂപയും ജിഎസ്‌ടിയുമാകും.

∙അക്കൗണ്ടില്‍ ബാലന്‍സ്‌ ഇല്ലാത്തതു കാരണം എടിഎം അല്ലെങ്കില്‍ പിഒഎസ്‌ ഇടപാട്‌ നിരസിക്കപ്പെട്ടാല്‍ 20 രൂപയും ജിഎസ്‌ടിയുമാകും.

∙ഇന്ത്യ പോസ്‌റ്റിന്റെ ഉടമസ്ഥതയിലുള്ള എടിഎമ്മുകളില്‍ മാസം തോറും അഞ്ച്‌ സൗജന്യ സാമ്പത്തിക ഇടപാടുകളെ പറ്റൂ. തുടർന്നുള്ള ഓരോ ഇടപാടിനും 10 രൂപയും ജിഎസ്‌ടിയും ഈടാക്കും. 

∙മറ്റ്‌ ബാങ്കുകളുടെ എടിഎമ്മുകളില്‍ മെട്രോ നഗരങ്ങളില്‍ മൂന്നും മെട്രോ ഇതര നഗരങ്ങളില്‍ അഞ്ചും വീതം സൗജന്യ സാമ്പത്തിക ഇടപാടുകകളാണ്‌ ഇന്ത്യ പോസ്‌റ്റ്‌ അനുവദിക്കുന്നത്‌. തുടർന്നുള്ള ഓരോ ഇടപാടിനും 20 രൂപയും ജിഎസ്‌ടിയുമുണ്ട്.

∙ഇന്ത്യ പോസ്‌റ്റിന്റെ എടിഎമ്മില്‍ മാസം 5 സൗജന്യ സാമ്പത്തികേതര ഇടപാടുകളാകാം. അതിന്‌ ശേഷം ഓരോ ഇടപാടിനും ഉപഭോക്താവ്‌ 5 രൂപയും ജിഎസ്‌ടിയും നല്‍കണം. 

∙ഇതര ബാങ്കുകളുടെ എടിഎമ്മില്‍ സൗജന്യ ഇടപാടുകള്‍ക്ക്‌ ശേഷം 8 രൂപയും ജിഎസ്‌ടിയും ഉപഭോക്താവില്‍ നിന്നും ഈടാക്കും. മറ്റ്‌ ബാങ്കുകളുടെ എടിഎമ്മുകളില്‍ മെട്രോ നഗരങ്ങളില്‍ മൂന്നും മെട്രോ ഇതര നഗരങ്ങളില്‍ അഞ്ചും വീതം സൗജന്യ സാമ്പത്തികേതര ഇടപാടുകള്‍ നടത്താം.

∙പിഒഎസില്‍( പോയിന്റ്‌ ഓഫ്‌ സര്‍വീസ്‌ ) ഡെബിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ പണം പിന്‍വലിക്കുന്നതിന്‌ ഇടപാടിന്റെ ഒരു ശതമാനം അല്ലെങ്കില്‍ ഓരോ ഇടപാടിലും പരമാവധി അഞ്ച്‌ രൂപ വീതമാണ് ഈടാക്കുക.

English Summary: Revised ATM Usage Charges of Post Office Savings Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com