ഉൽസവകാല ഓഫറുകളുമായി ഐസിഐസിഐ ബാങ്ക്

HIGHLIGHTS
  • ഇ കൊമേഴ്സ് – ബാങ്കിങ് ഉൽപ്പന്നങ്ങൾക്ക് ആനുകൂല്യം
online (3)
SHARE

ഐസിഐസിഐ ബാങ്ക് ഇടപാടുകാർക്കായി ഈ ഉൽസവ കാലത്ത് കൈനിറയെ ആനുകൂല്യങ്ങള്‍ നൽകുന്നു. പ്രീമിയം ബ്രാന്‍ഡുകളില്‍നിന്നും, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍നിന്നും വാങ്ങുമ്പോഴും ബാങ്കിങ് ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും കിടിലിൽ ഓഫറുകൾ കിട്ടും. സൗജന്യങ്ങള്‍, ക്യാഷ് ബാക്ക്, കിഴിവുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഈ ഉത്സവകാലത്തുണ്ട്. ബാങ്കിന്റെ ഡെബിറ്റ് –ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍റര്‍നെറ്റ് ബാങ്കിങ്, കാര്‍ഡ് ലെസ് ഇഎംഐ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ പ്രയോജനപ്പെടുത്താം

ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, മിന്ത്ര, പേടിഎം, ബിഗ്ബാസ്ക്കറ്റ്, ഗ്രോഫേഴ്സ്, ജിയോമാര്‍ട്ട്, മേക്ക്മൈട്രിപ്പ്, സാംസങ്, എല്‍ജി, ഡെല്‍, സ്വിഗ്ഗി, സൊമാറ്റോ, ഇസിഡൈനര്‍, ത്രിഭോവന്ദാസ് ഭീംജി സവേരി (ടിബിഇസഡ്) തുടങ്ങിയവ വിലക്കുറവുള്ള ബ്രാന്‍ഡുകളാണ്.

ബാങ്കിങ് ഉൽപ്പന്നങ്ങളിലും സൗജന്യങ്ങളുണ്ട്. ഭവന വായ്പയുടെ പലിശ 6.7 ശതമാനം മുതല്‍ ആരംഭിക്കുമ്പോള്‍ പ്രോസസിങ് ഫീ 1100 രൂപ മുതലാണ്. ഉദാരമായ വാഹന വായ്പ, ഇരുചക്രവാഹന വായ്പ, ഇന്‍സ്റ്റന്റ് വ്യക്തിഗത വായ്പ, കണ്‍സ്യൂമര്‍ വായ്പ  എന്നിവയുമുണ്ട്. ഐസിഐസിഐ ബാങ്കിടപാടുകാർക്ക് 50 ലക്ഷം രൂപ വരെ ഇന്‍സ്റ്റാ ഒഡി എന്‍റര്‍പ്രൈസസ് വായ്പയും ഇതര ഇടപാടുകാര്‍ക്ക് 15 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. ഉപയോഗിക്കുന്ന തുകയ്ക്ക് പലിശ അടച്ചാല്‍ മതി.

English Summary: Details of Festival Offers from ICICI Bank

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA