ADVERTISEMENT

പല ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് എല്ലാം ഒരു അക്കൗണ്ടിൽ ചേർത്ത് പണമടക്കുവാൻ അവസരം. ഐസിഐസിഐ ബാങ്കിങ് ആപ്പായ ഐ മൊബൈൽ പേ ഉപയോഗിച്ച് മറ്റു ബാങ്കുകളുടെയും ക്രെഡിറ്റ് കാർഡ് കുടിശ്ശികകൾ തീർക്കുവാനാകും. ബാങ്കിന്റെ ഇടപാടുകാർക്കാണ് ഈ അവസരം. പണമടയ്ക്കുവാൻ പല വെബ്സൈറ്റുകൾ സന്ദർശിക്കേണ്ട സമയവും ഇതിലൂടെ ലാഭിക്കാം. ഇതിനുപുറമെ ഉപഭോക്താക്കൾക്ക് ബില്ലുകൾ അടയ്ക്കേണ്ട തീയതികൾ ഓർമപ്പെടുത്തവാനും, പല കാർഡുകളുടെയും തുകയടച്ച  തീയതികൾ കാണുവാനും,  ഓരോ ഇടപാടുകൾ നിയന്ത്രിക്കുവാനും, അറിയിപ്പുകൾ ലഭിക്കുവാനും, ഈ സേവനം  ഉപയോഗപ്പെടുത്താം. മറ്റു ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഇതിൽ ചേർക്കുവാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക 

∙ഐ മൊബൈൽ ആപ്പിൽ ലോഗിൻ ചെയ്ത്, 'കാർഡ്‌സ് ആൻഡ് ഫോറെക്സ്' എന്നത് എടുക്കുക.

∙മറ്റു ബാങ്കുകളുടെ ക്രെഡിറ്റ്കാർഡുകൾ എന്ന ലിങ്ക് എടുക്കുക.

∙കാർഡ് വിവരങ്ങൾ ശരിയായി കൊടുക്കുക 

∙മൊബൈലിൽ വരുന്ന ഒ  ടി പി ഉപയോഗിച്ച് ഇടപാട് പൂർത്തിയാക്കുക.

ഇപ്പോൾ 'മറ്റു ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ്' എന്നതിൽ എല്ലാം ഒരുമിച്ചു കാണുവാനാകും.

English Summary: Use these Facilities to Settle Your Credit Card Bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com