തിരിച്ചടയ്ക്കാന്‍ 35 വര്‍ഷം, ഈ ഭവന വായ്പയ്ക്ക് പലിശയും കുറവ്

HIGHLIGHTS
  • പ്രോസസിങ് ഫീ ഒഴിവാക്കിയും മത്സരം മുറുകുന്നു
home-in-hand
SHARE

പലിശ നിരക്കില്‍ അടിക്കടി കുറവ് വരുത്തി ഭവനവായ്പ നല്‍കാന്‍ ബാങ്കുകള്‍ മത്സരിച്ച് തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. മറ്റ് വായ്പകളേക്കാള്‍ സുരക്ഷിതമെന്നതിനാലാണ് ബാങ്കുകള്‍ ഈ മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉൽസവാഘോഷത്തിന്റെ ലേബലില്‍ ബാങ്കുകള്‍ ഭവന വായ്പകളുടെ പലിശനിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്. പ്രോസസിങ് ഫീ ഒഴിവാക്കി നല്‍കിയും ഉപഭോക്താക്കളെ പിടിക്കാനുള്ള മത്സരം മുറുകുന്നു. 6.5 ശതമാനത്തിന് ഭവന വായ്പ എന്നത് ഇന്ന് പുത്തരിയല്ലാതായിരിക്കുന്നു.

തിരിച്ചടവ് കാലാവധി

മൽസരത്തിന്റെ ഭാഗമായി സ്വകാര്യ ധനകാര്യ സ്ഥാപനമായ എസ് ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്തിയതിനൊപ്പം തിരിച്ചടവ് കാലാവധിയിലാണ് വേറിട്ട ആനുകൂല്യമൊരുക്കുന്നത്. ഉത്സവകാല ഓഫര്‍ എന്ന നിലയില്‍ വായ്പ എടുത്താല്‍ 35 വര്‍ഷം തിരിച്ചടവ് കാലാവധി അനുവദിക്കും. സാധാരണ നിലയില്‍ ഭവനവായ്പകളുടെ തിരിച്ചടവ് കലാവധി പരമാവധി 30 വര്‍ഷമായിരുന്നു. ഇതാണ് ഇപ്പോള്‍ അഞ്ച് വര്‍ഷം കൂടി നീട്ടി നല്‍കിയിരിക്കുന്നത്.

മുൻകൂർ തിരിച്ചടവ് ചാര്‍ജ്

ഇനി വായ്പകള്‍ക്ക് മുൻകൂർ തിരിച്ചടവ് സൗകര്യവുമുണ്ടായിരിക്കും. അതായത് കാലാവധി തീരുന്നതു വരെ തിരിച്ചടവിന് കാത്തിരിക്കേണ്ട. പണം കൈയ്യില്‍ വരുന്നതനുസരിച്ച് അടയ്ക്കാം. ഇതിന് ചര്‍ജുകളുമുണ്ടായിരിക്കുന്നതല്ല. പ്രോസസിങ് ഫീസിലും ആനുകൂല്യം പ്രഖ്യാപിച്ചു. 6.7 ശതമാനമാണ് പലിശ നിരക്ക്. നിലവിലുള്ള നിരക്കിനേക്കാള്‍ 0.05 ശതമാനം കുറവ്. മൂന്ന് മാസത്തിനുള്ളില്‍ വായ്പ എടുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം.

ഈ രംഗത്ത് ആദ്യം പലിശ ഇളവ് പ്രഖ്യാപിച്ച സ്വകാര്യ ബാങ്ക് കോട്ടക് മഹീന്ദ്രയാണ്. വിപണിയില്‍ ഏറ്റവും കുറഞ്ഞ നിരക്കായ 6.5 ശതമാനമാണ് ബാങ്കിന്റെ ഉത്സവകാല നിരക്ക്.

English Summary : Yes Bank Offers 35 Years Repayment Tenure for their Housing Loan 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA