ശമ്പളം എത്ര കിട്ടിയാലും കൈയിലൊന്നും ബാക്കിയില്ലേ? ഒരു ആർ ഡി തുടങ്ങിക്കോളു

HIGHLIGHTS
  • റിക്കറിങ് ഡിപ്പോസിറ്റുകൾ എങ്ങനെ സമ്പാദ്യശീലം വളർത്തുമെന്നറിയാം
pig1
SHARE

ഓരോ മാസവും ഒരു നിശ്ചിത തുക നിക്ഷേപിച്ചു പണം സ്വരുക്കൂട്ടുവാൻ സാധാരണക്കാരന് ആശ്രയിക്കാവുന്ന ഒരു മാർഗമാണ് റിക്കറിങ് ഡിപ്പോസിറ്റ്. ആറ് മാസം മുതൽ പത്തുവർഷം വരെ തുടരാവുന്ന റിക്കറിങ് ഡിപ്പോസിറ്റുകൾ ബാങ്കുകളും, ചെറുകിട ധനകാര്യ സ്ഥാപനങ്ങളും നൽകുന്നുണ്ട്. 5 ശതമാനം മുതൽ 7.85 ശതമാനം വരെയാണ് പലിശ നിരക്കുകൾ. ഒരു ലക്ഷം രൂപ ശമ്പളം കിട്ടിയാലും ഒന്നും കൈയ്യിൽ സമ്പാദ്യമില്ലാത്തവർക്ക് സമ്പാദ്യശീലം തുടങ്ങുവാൻ പറ്റിയ ഒരു മാർഗമാണിത്. എല്ലാ മാസവും അതിൽ അടയ്ക്കുന്ന തുകയെങ്കിലും കിഴിച്ചിട്ടു മാത്രമേ ബാക്കി ചിലവുകൾക്ക് എടുക്കുകയുള്ളൂ എന്ന് വെച്ചാൽ വർഷങ്ങൾകൊണ്ടു സമ്പത്തു വളർത്തുവാൻ സഹായിക്കും. അത്യാവശ്യം വരികയാണെങ്കിൽ അതിൽനിന്നും വായ്പ എടുക്കുവാനുമുള്ള സൗകര്യം ഉണ്ട്. കുട്ടികളുടെ പേരിലും റിക്കറിങ് ഡിപ്പോസിറ്റ് തുടങ്ങാവുന്നതാണ്. ഫോട്ടോ പതിച്ച അപേക്ഷ ഫോറവും കെ വൈ സി രേഖകളും സമർപ്പിച്ചാൽ ഇത് തുടങ്ങാം. ഓൺലൈൻ ബാങ്ക് അക്കൗണ്ടുള്ളവർക്ക് പ്രത്യേകിച്ച് ഒരു രേഖയും കൊടുക്കാതെ തന്നെ  ആർഡി തുടങ്ങാവുന്നതാണ്. ഇതിന്റെ പലിശ നികുതി വിധേയമാണ്. വിദേശ ഇന്ത്യക്കാർക്ക് എൻ ആർ ഇ അല്ലെങ്കിൽ എൻ ആർ ഒ റിക്കറിങ് ഡിപ്പോസിറ്റിനുള്ള സൗകര്യങ്ങൾ ഉണ്ട്. മുതിർന്ന പൗരന്മാർക്കും ഇത് തുടങ്ങുവാൻ സാധിക്കും. വിവിധ ബാങ്കുകള്‍ നൽകുന്ന ആർഡി പലിശ നിരക്ക് പട്ടികയിൽ:

table-rd

English Summary : Know more About Recurrin Deposit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS