വായ്പ എടുക്കാൻ വൈകേണ്ട, കിടിലൻ ഉല്‍സവകാല ഓഫറുകളുമായി ഫെഡറൽ ബാങ്കും ആക്സിസും

HIGHLIGHTS
  • ഉത്സവകാലം ആവേശകരമാക്കാന്‍ ആകര്‍ഷകമായ വായ്പകളെടുക്കാം
card1
SHARE

ഉത്സവകാലമെത്തിയതിനെ തുടര്‍ന്ന് ഇടപാടുകാര്‍ക്കായി കിടിലൻ ഓഫറുകൾ അവതരിപ്പിക്കുകയാണ് ബാങ്കുകൾ.

ഭവന- വാഹന വായ്പകളില്‍ പലിശനിരക്കിലും പ്രോസസിംഗ് ഫീസിലുമുള്ള ഇളവുകളാണ് ഫെഡറൽ ബാങ്കിന്റെ പ്രധാന ആകര്‍ഷണം. ഭവനവായ്പയുടെ മാസതവണ ലക്ഷത്തിന് 676 രൂപ മുതലും വാഹന വായ്പയുടെ മാസതവണ ലക്ഷത്തിന് 1534 രൂപ മുതലുമാണ് ബാങ്ക് ഓഫർ ചെയ്യുന്നത്. ഇതിനു ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 0.25% പലിശയിളവ്,

രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് വാഹന വായ്പയുടെ പ്രോസസിങ് ഫീസില്‍ പൂര്‍ണമായും ഇളവ് എന്നിവയും ഫെഡറൽ ബാങ്കിന്റെ പ്രധാന ആകർഷണങ്ങളാണ്.

ബിഗ്ബാസ്കറ്റ്, സ്വിഗ്ഗി, മേക്ക് മൈ ട്രിപ്, ഗോഇബിബോ, ഇനോക്സ്, ഈസ് മൈട്രിപ്, സ്നാപ് ഡീല്‍ തുടങ്ങി, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് പെട്രോള്‍ അടിക്കുമ്പോള്‍ വരെ ചെലവാക്കുന്ന തുകയുടെ 15% എന്ന നിരക്കില്‍ പരമാവധി 2000 രൂപ വരെ കാഷ്ബാക്കും ഡിസ്കൗണ്ടുകളും ലഭ്യമാണ്.

ഡെബിറ്റ് കാര്‍ഡ് ഇഎംഐ ഓഫര്‍

ആവശ്യമുള്ള സാധനങ്ങള്‍ ഇപ്പോള്‍ വാങ്ങി തുക പിന്നീട് മാസതവണകളായി അടയ്ക്കാനുള്ള സംവിധാനമാണ് ഡെബിറ്റ് കാര്‍ഡ് ഇഎംഐ. 3,6,9,12 എന്നീ മാസതവണകളില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാവുന്നതാണ്.

ഗൃഹോപകരണ നിര്‍മാതാക്കളായ പാനസോണിക്, യുറേക്കാഫോബ്സ്, സാംസംഗ്, വേള്‍പൂള്‍, ഗോദ്റേജ്, ബ്ലൂസ്റ്റാര്‍ തുടങ്ങിയ കമ്പനികളുടെ ഉത്പന്നങ്ങള്‍ക്ക് 22.50% വരെ കാഷ്ബാക്ക് ലഭ്യമാണ്. റിലയന്‍സ് റീട്ടെയ്ല്‍, ബോഷ്, തോഷിബ,ക്രോമ തുടങ്ങി മറ്റനേകം കമ്പനികളുടെ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്

ആക്സിസിന്റെ 'ദില്‍ സേ ഓപ്പണ്‍ സെലിബ്രേഷന്‍'

സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്കും ദില്‍ സേ ഓപ്പണ്‍ സെലിബ്രേഷന്‍ എന്ന പേരില്‍ ഉത്സവകാല ഓഫറുകള്‍ അവതരിപ്പിച്ചു. ആക്സിസ് ബാങ്ക് ഇടപാടുകാര്‍ക്ക് ഈ ഉത്സവ കാലത്ത് ഷോപ്പിങ്, റസ്റ്റോറന്‍റുകള്‍, വിവിധ റീട്ടെയില്‍ വായ്പാ ഉല്‍പന്നങ്ങള്‍ എന്നിവയില്‍ ആകര്‍ഷകമായ ഡിസ്ക്കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളുമാണ് ബാങ്ക് ലഭ്യമാക്കുന്നത്.

ബാങ്കിന്‍റെ ഗ്രാബ് ഡീല്‍സ് പ്ലാറ്റ്ഫോമിലൂടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അധിക ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാകും. കൂടാതെ പ്രാദേശിക വില്‍പന പ്രോത്സാഹിപ്പിക്കുന്നതിനായി ആക്സിസ് ബാങ്ക് രാജ്യത്തെ 50 നഗരങ്ങളിലായി  2500 ലോക്കല്‍ സ്റ്റോറുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ സ്റ്റോറുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബാങ്ക് ഇടപാടുകാര്‍ക്ക് 20 ശതമാനം വരെ വിലക്കിഴിവും ലഭിയ്ക്കും.

ഉത്സവകാലം ആവേശകരമാക്കാന്‍ ആകര്‍ഷകമായ വായ്പാ പദ്ധതികളും ബാങ്ക് അവതരിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഭവന വായ്പകള്‍ക്ക് 12 ഇഎംഐ ഇളവും ഇരുചക്രവാഹനങ്ങള്‍ക്ക് പ്രോസസ്സിങ് ഫീസ് ഇല്ലാതെ ഓണ്‍ റോഡ് വായ്പയും ബിസിനസുകാര്‍ക്ക് ടേം ലോണ്‍, ഉപകരണ വായ്പ, വാണിജ്യ വാഹന വായ്പ എന്നിവയില്‍ നിരവധി ആനുകൂല്യങ്ങളുമുണ്ട്.

English Summary: Federal Bank and Axis Bank launched Festival Offer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA