എസ് ബി ഐ ക്രെഡിറ്റ് കാർഡ് പിൻ മാറ്റാം ഈസിയായി

HIGHLIGHTS
  • ചാറ്റ് ബോട്ട് വഴിയും പിൻ മാറ്റാം
card2
SHARE

ലൈഫ് സ്റ്റൈൽ കാർഡ്, റിവാർഡ് കാർഡ്, ഷോപ്പിങ് കാർഡ്, ട്രാവൽ ആൻഡ് ഫ്യൂൽ കാർഡ്, ബാങ്കിങ് പാർട്ണർഷിപ് കാർഡ്, ബിസിനസ് കാർഡ് തുടങ്ങിയ പല ക്രെഡിറ്റ് കാർഡുകളും എസ് ബി ഐ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. ആദ്യമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കും,  അടുത്തകാലത്ത് പുതിയ കാർഡിനായി അപേക്ഷിച്ചിട്ടുള്ളവർക്കും പിൻ മാറ്റുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക. 

∙പിൻ  മാറ്റുന്നതിനായി sbicard.com എന്ന വെബ്സൈറ്റ് സന്ദർശിച്ച്  യൂസർ നെയിം, പാസ്സ്‌വേർഡ്‌ എന്നിവ നൽകുക. 

∙അതിനുശേഷം 'മൈ അക്കൗണ്ട്' എന്നതിൽ പോയി 'മാനേജ് പിൻ ' അമർത്തുക.

∙ഏതു ക്രെഡിറ്റ് കാർഡിന്റെ പിൻ ആണ് മാറ്റേണ്ടതെന്ന്  തിരഞ്ഞെടുക്കുക.

∙മൊബൈലിൽ വരുന്ന ഒ ടി പി നൽകുക 

∙ഇനി എ ടി എം പിൻ കൊടുത്ത് സബ്മിറ്റ് ബട്ടൺ അമർത്തുക 

∙രേഖകൾ ഒത്തുനോക്കി ഉറപ്പുവരുത്തിയശേഷം പുതിയ പിൻ ലഭിക്കുന്നതായിരിക്കും.

∙മൊബൈൽ ബാങ്കിങ് വഴിയും, ചാറ്റ് ബോട്ട് വഴിയും പിൻ മാറ്റുന്നതിനുള്ള സൗകര്യം ഇപ്പോൾ  ഉണ്ട്.

English Summary: How to Change SBI Credit Card Pin Online

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA