ADVERTISEMENT

ജീവിത പ്രാരാബ്ധങ്ങൾ കാരണം വിരമിക്കലിനായി ഒന്നും സമ്പാദിക്കുവാൻ സാധിച്ചില്ലെങ്കിലും സ്വന്തമായി ഒരു വീടുണ്ടെങ്കിൽ അതിനെ  ഒരു വരുമാന മാർഗമായി മാറ്റം. സാധാരണ രീതിയിൽ ഒരു വായ്പ എടുക്കുമ്പോൾ ബാങ്കിലേക്ക് മാസാമാസം തിരിച്ചടക്കണമെങ്കിൽ ഇവിടെ 60 വയസിനുശേഷം സ്വന്തമായുള്ള വീട് ഈട്  കൊടുത്താൽ ബാങ്ക് എല്ലാ മാസവും ഒരു നിശ്ചിത തുക നിങ്ങൾക്ക് തരും. വിദേശ രാജ്യങ്ങളിൽ പലരും വാർധക്യത്തിൽ ഈ രീതി അവലംബിക്കാറുണ്ട്. പരമാവധി ഒരു കോടി രൂപയാണ് ഈ രീതിയിൽ ബാങ്കുകളിൽനിന്നും വായ്പ ലഭിക്കുക. 2007 ലാണ് കേന്ദ്ര സർക്കാർ ഇത്തരം ഒരു 'തിരിഞ്ഞ വായ്പ പദ്ധതി'ക്ക്  (റിവേഴ്‌സ് മോർട്ഗ്ഗേജ് ) ഇന്ത്യയിൽ അനുമതി കൊടുത്തത് . 

നിബന്ധനകൾ 

∙സ്വന്തമായി വീട് ഉണ്ടായിരിക്കണം 

∙60 വയസ്സായിരിക്കണം 

∙വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ച കെട്ടിടം ആയിരിക്കരുത് 

∙കഴിഞ്ഞ 20 വർഷമായി ഉള്ള വീട് ആയിരിക്കണം 

∙കുറഞ്ഞ വായ്പ സമയം 10 വര്ഷം 

∙ഓരോ 5 വർഷം  കൂടുമ്പോഴും ബാങ്ക്, ഈട്  നൽകിയ വീടിനെ പുനർമൂല്യനിര്‍ണയം നടത്തും.

വേണ്ട രേഖകൾ 

∙ ഐഡന്റിറ്റി കാർഡ് 

∙അഡ്രസ് പ്രൂഫ് 

∙വീടിന്റെ രേഖകൾ 

∙ആറ്  മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്റ് 

ബാങ്കില്‍ നിന്നും ഓരോ മാസവും ലഭിക്കുന്ന തുകക്ക് നികുതി കൊടുക്കേണ്ടതില്ല. ബാങ്കിൽ നിന്നും ലഭിക്കുന്ന തുക ഉപയോഗിച്ച് വീട് മോടി  പിടിപ്പിച്ചാൽ, ആദായ നികുതിയിൽ അതിനു ഇളവ് ലഭിക്കും. പല ബാങ്കുകളുടെയും പ്രോസസിങ് ഫീസ് വ്യത്യസ്തമാണ്. മാസമാസമോ, വർഷാവർഷമോ അല്ലെങ്കിൽ ഒരുമിച്ചോ ബാങ്കിൽ നിന്നുള്ള തുക കൈപ്പറ്റാം. 20 വർഷം വരെയാണ് ബാങ്ക് പണം നൽകുക. അതിനുശേഷവും, മരണം വരെ ആ വീട്ടിൽ തുടർന്ന് ജീവിക്കാനുള്ള അവകാശം ഉണ്ടായിരിക്കും. മരണശേഷം ബാങ്ക് ഈ വീട് വിറ്റ്  അവർക്കു കിട്ടേണ്ട തുക എടുത്തശേഷം നിയമപരമായ അവകാശികൾക്ക്‌ ബാക്കി തുക നൽകും അല്ലെങ്കിൽ, അവകാശികൾ ബാങ്കിൽ തുക തിരിച്ചടച്ചാൽ, ബാങ്ക് വീട് വിട്ടുകൊടുക്കും. വായ്പ ലഭിക്കുന്നയാൾ ഇത് തിരിച്ചടക്കേണ്ടതില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

വിരമിക്കലിനായി സമ്പാദിച്ചില്ലെങ്കിലും മക്കളെയോ, മറ്റുള്ളവരെയോ ആശ്രയിക്കാതെ സ്വന്തം കാര്യങ്ങൾ അഭിമാനത്തോടെ നടത്തുവാൻ ഇത് മുതിർന്ന പൗരന്മാരെ പ്രാപ്തരാക്കുന്നു. ഒരു രീതിയിൽ പറഞ്ഞാൽ ഇതൊരു വായ്പ പദ്ധതി തന്നെയാണ്. എന്നാൽ, ബാങ്കുകൾ ഇതിനു വലിയ പ്രചാരം നൽകുന്നില്ല. അതുകൊണ്ടുതന്നെ പൊതുജനത്തിന് ഇതേകുറിച്ച് അറിയുകയില്ല.വീട് ഇന്ത്യക്കാർക്ക് പൊതുവെ ഒരു വികാരമാണ്. അടുത്ത തലമുറക്കായി കൈമാറുവാൻ കരുതിവെക്കുന്ന ഒരു കാര്യമായതിനാൽ 'റിവേഴ്‌സ് മോർട്ട്ഗേജ്' പദ്ധതി ഇന്ത്യയിൽ അത്ര ജനകീയമല്ല.

English Summary: Know More About Reverse Mortgage Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com