ADVERTISEMENT

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പകൾക്കുള്ള പലിശ നിരക്കുകൾ 10 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചു. 7.55 ശതമാനമാണ്  പുതിയ അടിസ്ഥാന  നിരക്ക്. റിസർവ് ബാങ്ക് റീപോ നിരക്കും റിവേഴ്‌സ് റീപോ നിരക്കും മാറ്റമില്ലാതെ തുടരുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എസ് ബി ഐ യുടെ ഈ തീരുമാനം. 

2 കോടിക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശയും ഇന്നലെ മുതൽ  ഉയർത്തിയിട്ടുണ്ട്. പുതിയ നിക്ഷേപകർക്കും, നിലവിലുള്ള നിക്ഷേപങ്ങൾ പുതുക്കുന്നവർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. 2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റമില്ല. .നിരക്കുകൾ ഉയർത്തിയതോടെ പുതിയ വായ്പകൾക്ക് ഉപഭോക്താക്കൾ കൂടുതൽ തുക അടക്കേണ്ടിവരും.

English Summary : SBI Rates Hiked

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com