ADVERTISEMENT

കൂടുതല്‍ പ്രാവശ്യം വായ്‌പ അന്വേഷണം (credit enqiry) നടത്തുന്നതും പതിവായി സ്‌കോര്‍ പരിശോധിക്കുന്നതും സ്‌കോറിനെ ബാധിക്കുമെന്നതിലെ വാസ്തവമെന്താണ്? പലർക്കു ഉള്ള ഒരു സംശയമാണിത്. ഇവിടെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ. 

∙നിങ്ങള്‍ സ്വയം റിപ്പോര്‍ട്ട്‌ എടുക്കുന്നത്‌ സ്കോറിനെ ബാധിക്കില്ല. ഉദാഹരണത്തിന്‌, 1200 രൂപ ഒരു വര്‍ഷത്തെ വരിസംഖ്യ അടച്ചാൽ വര്‍ഷത്തില്‍ 30 തവണ നിങ്ങള്‍ക്ക്‌ റിപ്പോര്‍ട്ട്‌ എടുക്കാം. അതു നിങ്ങളുടെ സ്‌കോറിനെ ബാധിക്കില്ല. 

∙നിങ്ങള്‍ തന്നെ സ്‌കോര്‍ ഡൗണ്‍ലോഡ്‌ ചെയ്യുന്നതും പ്രശ്നമല്ല. അതേസമയം ബാങ്ക് എടുത്താൽ സ്‌കോറിനെ ബാധിച്ചേക്കാം. ബാങ്കുകള്‍ നിങ്ങള്‍ക്ക്‌ വായ്‌പ നല്‍കാനാകും ഇങ്ങനെ ചെയ്യുന്നത്‌. വായ്‌പയ്‌ക്കായി പല ബാങ്കുകളെ ഒരേ സമയം സമീപിച്ചാൽ ഇത്തരത്തിൽ സംഭവിക്കും.

∙മികച്ച ഭവനവായ്‌പ കുറഞ്ഞ പലിശയ്ക്ക് എവിടെ കിട്ടുമെന്നറിയാൻ 15 ദിവസത്തിനുള്ളില്‍ നാല്‌ ബാങ്കുകളില്‍ പോയി എന്നിരിക്കട്ടെ. ഇവരെല്ലാം നിങ്ങളുടെ സ്‌കോര്‍ എടുക്കും. 

shutterstock_1076345714 [Converted]

ഒരേ വായ്‌പയ്‌ക്കായാണ് എല്ലായിടത്തും അന്വേഷിക്കുന്നത്. അതിനാൽ, ഒറ്റ അന്വേഷണമായി കണക്കാക്കും. എന്നാൽ, വിവിധ വായ്‌പകൾക്കു വേണ്ടി വ്യത്യസ്‌ത ബാങ്കുകളെ ഇത്തരത്തില്‍ സമീപിച്ചാൽ അത്‌ പല അന്വേഷണങ്ങളായി കണക്കാക്കും, സ്‌കോറിനെ ബാധിക്കും. ഇപ്പോൾ വായ്പാ പലിശയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഓൺലൈനായി ലഭിക്കുമെന്നതിനാൽ അവ പരിശോധിച്ച് ധാരണയുണ്ടാക്കിയ ശേഷം മാത്രം തിരഞ്ഞെടുത്ത ബാങ്കിൽ നേരിട്ടന്വേഷിക്കുന്നതാണ് നല്ലത്.

∙ ക്രെഡിറ്റ്‌ കാര്‍ഡ്‌, വായ്‌പ എന്നിവയുമായി ബന്ധപ്പെട്ടു വരുന്ന ഓഫറുകളെക്കുറിച്ച്‌ അന്വേഷിക്കുന്നതും ശ്രദ്ധിക്കണം 

ഇതിനെ സോഫ്‌റ്റ്‌ എന്‍ക്വയറി എന്നു ‌വിളിക്കും. ഇത്‌ സ്‌കോറിനെ ബാധിക്കില്ല. അതേസമയം നിങ്ങളായിട്ട്‌ ബാങ്കിനെ സമീപിച്ച്, ബാങ്ക്‌ നിങ്ങളുടെ റിപ്പോര്‍ട്ട്‌ എടുത്താൽ അത് ഹാര്‍ഡ്‌ എന്‍ക്വയറിയാണ്. അത്‌ ബാധിച്ചേക്കാം. എന്നാല്‍, ഇതെ തുടര്‍ന്ന്‌ നിങ്ങള്‍ക്ക്‌ വായ്‌പ അനുവദിച്ചാൽ പ്രശ്‌നമില്ല. 

∙ഒരാളുടെ അമിതമായ വായ്‌പ താല്‍പര്യം (credit hungry) സ്‌കോറിനെ ബാധിക്കും. വായ്‌പയ്‌ക്കായി ഒരേ സമയം പല ബാങ്കുകളിൽ അന്വേഷിക്കുന്നത് നെഗറ്റീവ്‌ സൂചനയാണ്‌. വായ്‌പ എടുക്കാനുള്ള ശേഷിക്കും മുകളിലായി തുടര്‍ച്ചയായി വായ്‌പ എടുക്കാനുള്ള ശ്രമമെന്ന തോന്നലുണ്ടാക്കും. 

∙പ്രീ അപ്രൂവ്‌ഡ്‌ ലോണ്‍ ആണെങ്കില്‍ ബാങ്കില്‍ അന്വേഷിച്ചാൽ അത്‌ നിങ്ങളുടെ സ്‌കോറിനെ ബാധിക്കില്ല. കാരണം, ബാങ്ക് ഇതിനകം നിങ്ങള്‍ക്ക്‌ വായ്‌പ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടല്ലോ.

loan-2-

വര്‍ഷത്തില്‍ ഒരു റിപ്പോര്‍ട്ട്‌ സിബിൽ സൗജന്യമായി നൽകും. തുടര്‍ന്നു വേണമെങ്കിൽ ഫീസ്‌ നല്‍കണം. സിബിലിന്‌ രാജ്യത്തുടനീളം റിപ്പോർട്ട് ലഭ്യമാക്കാനുള്ള സംവിധാനമുണ്ട്. അതിനായി ബാങ്കുകൾ, ബാങ്ക്‌ ബസാര്‍, പൈസ ബസാര്‍ പോലെ സാമ്പത്തിക സേവന‌ സ്ഥാപനങ്ങൾ എന്നിവയുമായി കൈകോർത്തിട്ടുണ്ട്. അവര്‍ക്കും സ്‌കോര്‍ ലഭ്യമാക്കുന്നു. നിങ്ങളുടെ ബാങ്ക്‌ സ്‌കോര്‍ തരുന്നുണ്ടെങ്കിൽ തീര്‍ച്ചയായും സ്വീകരിക്കാം. സിബില്‍ മറ്റാര്‍ക്കും സ്‌കോര്‍ ലഭ്യമാക്കുന്നില്ല. 

നിങ്ങളുടെ സ്‌കോര്‍ അറിയാനും മെച്ചപ്പെടുത്താനും സഹായിക്കാമെന്ന വാഗ്‌്‌ദാനവുമായി എത്തുന്നവരെ സംശയിക്കണം. ഇത്തരത്തിലുള്ളവരെ ആശ്രയിക്കുന്നതിനു പകരം സിബിലിനെയോ സ്വന്തം ബാങ്കിനെയോ സമീപിക്കുക. അല്ലെങ്കിൽ സൈറ്റില്‍നിന്നു റിപ്പോര്‍ട്ട്‌ സ്വയം ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ പരിശോധിക്കുക. എന്നിട്ട് ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതാണ് ഉചിതം. 

English Summary : How to Improve Your Credit Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com