സ്വർണപ്പണയത്തിനും ക്രെഡിറ്റ് സ്കോർ നോക്കുമോ?

gold-loan
SHARE

സ്വർണപ്പണയത്തിനും ക്രെഡിറ്റ് സ്‌കോര്‍ വിലയിരുത്തുന്നുണ്ടോ? പലർക്കുമുള്ള സംശയമാണിത്. പെട്ടെന്നൊരാവശ്യത്തിന് എല്ലാവരും ആശ്രയിക്കുക സ്വർണ വായ്പയെ ആണ്. പക്ഷെ ഇവിടെയും ക്രെഡിറ്റ് സ്കോർ പ്രധാനമാണ്. പക്ഷെ സ്വർണപ്പണയ വായ്‌പ നല്‍കുന്ന എന്‍ബിഎഫ്സികൾ 50 ശതമാനവും സിബിലിന് റിപ്പോര്‍ട്ട്‌ ചെയ്യാത്തതിനാൽ ഇവരുടെ ഡേറ്റ സിബിലില്‍ ഇല്ല. കൈവശം സ്വർണം ഉണ്ട്‌, പിന്നെ എന്തിന്‌ സ്‌കോര്‍ പരിഗണിക്കണം എന്നാണ്‌ സ്ഥാപനങ്ങൾ ചിന്തിക്കുന്നത്‌. ഇനി ഡേറ്റ തന്നാൽത്തന്നെ തിരിച്ചടവ്‌ കൃത്യമാണോ എന്നു മാത്രമാണ്‌ സിബിൽ നോക്കുന്നത്‌. 

സ്വർണ വായ്‌പയില്‍ വീഴ്‌ച വന്ന് അത് ബാങ്ക്‌/സ്ഥാപനം റിപ്പോര്‍ട്ട് ചെയ്താൽ തീര്‍ച്ചയായും സ്‌കോറിനെ ബാധിക്കും. എന്നാൽ, വീഴ്‌ചയായി റിപ്പോര്‍ട്ട്‌ ചെയ്യുന്നില്ലെങ്കിൽ സ്‌കോറിനെ ബാധിക്കില്ല. ചുരുക്കി പറഞ്ഞാൽ ഏത്‌ വായ്‌പയിലും നിങ്ങള്‍ വീഴ്‌ച വരുത്തിയതായി ബാങ്ക്‌ റിപ്പോര്‍ട്ട്‌ ചെയ്താലേ സ്‌കോറിനെ ബാധിക്കു. 

∙വിദ്യാഭ്യാസ വായ്‌പ മുടങ്ങുന്നത് സ്‌കോറിനെ ബാധിക്കുമോ?

വിദ്യാഭ്യാസ വായ്‌പ തിരിച്ചടവില്‍ വീഴ്‌ച വരുത്തിയാല്‍ സ്‌കോറിനെ ബാധിക്കും. സംശയമില്ല. അതേസമയം, ബാങ്കിന്‌ ഇതു പരിഹരിക്കാനാകും. കുടിശിക തീര്‍ക്കാൻ ഒറ്റത്തവണ തീര്‍പ്പാക്കലിന്‌ സമ്മതം നല്‍കാന്‍ ബാങ്കിന്‌ കഴിയും. ഇതിന്റെ റിപ്പോര്‍ട്ട്‌ സിബിലില്‍ ഉണ്ടാകുമെങ്കിലും അടച്ചു തീര്‍ത്ത ശേഷം നിങ്ങളുടെ വരുമാനം ഉയരുകയും ബാങ്കിന്റെ നയം അനുവദിക്കുകയും ചെയ്യുന്നതോടെ പുതിയ ക്രെഡിറ്റ്‌ കാർഡോ വായ്‌പയോ അനുവദിക്കാം. കാര്യങ്ങള്‍ ബാങ്കിനെ ബോധ്യപ്പെടുത്താന്‍ കഴിയണം.നിങ്ങളുടെ വരുമാനം അടിസ്ഥാനമാക്കി വായ്‌പ നല്‍കണോ വേണ്ടയോ എന്ന്‌ ബാങ്ക്‌ തീരുമാനിക്കും. വായ്‌പ ലഭിച്ചശേഷം തിരിച്ചടവ്‌ കൃത്യമാകുന്നതോടെ സ്‌കോര്‍ മെച്ചപ്പെടാന്‍ തുടങ്ങും. 

∙ വായ്‌പയ്‌ക്ക്‌ ജാമ്യം നില്‍ക്കുന്നത്‌ സ്‌കോറിനെ ബാധിക്കുമോ? 

പല ആളുകള്‍ക്കും ഇതേക്കുറിച്ച്‌ അറിവില്ല. ജാമ്യം നില്‍ക്കുമ്പോഴും ജോയിന്റ് വായ്പ എടുക്കുമ്പോഴും അവ കൃത്യമായി അടയ്ക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കണം. അവര്‍ തിരിച്ചടവില്‍ വീഴ്‌ച വരുത്തിയാൽ അത്‌ നിങ്ങളുടെ സ്‌കോറിനെ ബാധിക്കും. ജാമ്യം നിന്നാൽ വായ്പ കൃത്യമായി അടയ്ക്കുന്നുവെന്ന് നിങ്ങൾ ഉറപ്പാക്കണം. ഇതിനായി നിങ്ങളുടെ റിപ്പോര്‍ട്ട്‌ സ്വയം വിലയിരുത്തിക്കൊണ്ടിരിക്കുക. വീഴ്‌ച വരുത്തിയാലുടൻ അതു റിപ്പോർട്ടിൽ വരും. ഉടന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്തുക. 

∙ രണ്ട്‌ ക്രെഡിറ്റ്‌ കാര്‍ഡ് എടുത്താല്‍ സ്‌കോറിനെ ബാധിക്കുമോ?

സാധാരണരീതിയില്‍ ഇല്ല. രണ്ട്‌ കാര്‍ഡിലും കുറഞ്ഞ ഉപയോഗം ആണെങ്കില്‍ ബാധിക്കില്ല. ഒട്ടേറെപ്പേർ ഇത്തരത്തില്‍ ഫലപ്രദമായി കാർഡുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. വിദേശയാത്രയിൽ അമേരിക്കന്‍ എക്‌സ്‌പ്രസ് കാര്‍ഡ്‌ പോലുള്ളവ എടുക്കും. ഇന്ത്യയിൽ ഇവിടത്തെ കാര്‍ഡും ഉപയോഗിക്കും. പക്ഷേ, അത്‌ സ്‌കോറിനെ ബാധിക്കില്ല. വായ്പയുടെ ട്രാക്ക് റെക്കോർഡ്‌ മാത്രമാണ്‌ സ്‌കോറില്‍ പ്രതിഫലിക്കുക.

English Summary: How to Handle Credit Score in These Situations

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA