ഈ വായ്പ എടുക്കുന്നതിന് സിബിൽ സ്കോര്‍ വേണ്ടേ വേണ്ട

HIGHLIGHTS
  • മിതമായ പലിശ നിരക്കേയുള്ളു
cash-in-hand1
SHARE

2022 ൽ പുതിയ ബിസിനസ് ആരംഭിക്കണമെന്ന് വിചാരിച്ചിട്ട് പണമില്ലാതെ ബുദ്ധിമുട്ടുകയാണോ നിങ്ങൾ? എങ്കിൽ തുടർന്ന് വായിക്കുക.

എസ് ബി ഐയുടെ മുദ്ര വായ്പകൾ വലിയ ഈടില്ലാതെയും നൂലാമാലകളില്ലാതെയും നിങ്ങൾക്ക് ലഭിക്കും. വ്യക്തികൾക്കും, ചെറുകിട സംരംഭകർക്കുമാണിത് ലഭിക്കുക. 10 ലക്ഷം രൂപ വരെയാണ് പരമാവധി വായ്പ തുക. 5 വർഷമാണ് തിരിച്ചടവ് കാലാവധി. പ്രോസസിങ് ഫീ ഇല്ലാത്തതും, വ്യത്യസ്ത ഇ എം ഐ രീതി സ്വീകരിക്കാമെന്നുള്ളതും ഇതിന്റെ ഗുണങ്ങളാണ്. മിതമായ പലിശ നിരക്കാണ് ഇതിനു ഈടാക്കുന്നത്. 18 മുതൽ 60 വയസ്സുവരെയുള്ളവർക്ക് ഈ വായ്പക്ക് അപേക്ഷിക്കാം. ക്രെഡിറ്റ സ്കോർ ആവശ്യമില്ലെന്നതാണ് ഇതിന്റെ വലിയ ആകർഷണീയത. ഒരു കമ്പനി തുടങ്ങുന്നതിനുള്ള  മൂലധനത്തിനോ അസംസ്കൃത സാധനങ്ങൾ വാങ്ങുന്നതിനോ മെഷീനുകൾ വാങ്ങുന്നതിനോ മറ്റ് കമ്പനി നടത്തിപ്പ് ആവശ്യങ്ങൾക്കോ  വായ്പ ഉപയോഗിക്കാം. 

എങ്ങനെ അപേക്ഷിക്കാം? 

∙എസ് ബി ഐ യുടെ ഇ മുദ്ര പോർട്ടലിൽ പോവുക 

∙പ്രധാനമന്ത്രി മുദ്ര യോജന അപേക്ഷ ഫോം തുറക്കാം 

∙നൽകേണ്ട വിവരങ്ങൾ കൃത്യമായി ആധാർ അടക്കം നൽകുക

∙ഒടിപി ഉപയോഗിച്ച് ഇടപാട് പൂർത്തിയാക്കുക.

∙എസ് ബി ഐയിൽ അക്കൗണ്ടുള്ളവർക്ക് മാത്രമേ ഈ വായ്പക്ക് അപേക്ഷിക്കാനാകൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA