സ്വന്തം സംരംഭം തുടങ്ങാൻ 5 ലക്ഷം രൂപ വായ്പ, അതും 1 ലക്ഷം സബ്സിഡിയോടെ!

HIGHLIGHTS
  • ബാങ്കിന്റെ 769 ശാഖകളിലൂടെയും വായ്പ അനുവദിക്കും.
indian-currency-2
SHARE

തിരിച്ചെത്തിയ പ്രവാസികൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ കേരള ബാങ്ക് 5 ലക്ഷം രൂപ സ്വയം തൊഴിൽ വായ്പ അനുവദിക്കും. പദ്ധതി തുകയുടെ 25% (പരമാവധി 1 ലക്ഷം രൂപ ) സബ്സിഡി ലഭിക്കും. വായ്പയെടുത്ത് ആദ്യ നാലു വർഷം 3% പലിശ സബ്സിഡിയുമുണ്ട്.

നോർക്ക റൂട്സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത - മൈക്രോ സ്വയം തൊഴിൽ വായ്പയാണ് കേരള ബാങ്കു വഴി ലഭിക്കുന്നത്.ബാങ്കിന്റെ 769 ശാഖകളിലൂടെയും വായ്പ അനുവദിക്കും. സംരംഭങ്ങളുടെ മാത്രം ഈടിൻമേലാണ് വായ്പ വിതരണം ചെയ്യുന്നത്.

രണ്ടു വർഷം വിദേശത്തു ജോലി ചെയ്ത് തിരിച്ചെത്തിയവർക്കാണ് അർഹത. കൂടുതൽ വിവരങ്ങൾ കേരള ബാങ്കിന്റെ തൊട്ടടുത്ത ശാഖയിൽ നിന്ന് അറിയാം. നോർക്ക റൂട്സിന്റെ 1800 4253939 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം.

English Summary : NRIs will get 5 Lakh Rupees Loan with One Lakh Subsidy.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA