ബാങ്ക് നിക്ഷേപകർക്കാശ്വാസം, സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയരുന്നു

HIGHLIGHTS
  • ഈ ബാങ്കുകൾ സ്ഥിരനിക്ഷേപ പലിശ ഉയർത്തി
interests
SHARE

ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ ആശ്രയിച്ച് കഴിയുന്നവർക്ക് ഇനി ആശ്വസിക്കാം. കുറെ കാലമായി താഴ്ന്നുകൊണ്ടിരുന്ന പലിശ നിരക്ക് മെല്ലെ ഉയരുന്നു. ഇതിന്റെ ആദ്യപടിയായി എച് ഡി എഫ് സി ബാങ്ക് ചില സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. രണ്ട് കോടിയിൽ താഴെയുള്ള വിവിധ കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശയാണ് ഉയർത്തിയത്. പുതിയ നിരക്കനുസരിച്ച് രണ്ടു വർഷം മുതൽ മൂന്ന് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.2 ശതമാനവും, മൂന്ന് വർഷം മുതൽ അഞ്ചു വർഷം വരെയുള്ളവക്ക് 5.4 ശതമാനവും, അഞ്ചുവർഷം മുതൽ പത്തു വർഷം വരെയുള്ളവക്ക് 5.6 ശതമാനവും ആയിരിക്കും. ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും  2 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. ഒരു വർഷം  മുതൽ രണ്ടു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.1 ശതമാനമായിരിക്കും പുതുക്കിയ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 5.6 ശതമാനം ലഭിക്കും. ജനുവരി 15 മുതൽ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.

English Summary : HDFC and SBI Increased Interest Rate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA