ADVERTISEMENT

നിങ്ങളുടെ ഭവന വായ്പ കുറേക്കാലം മുന്നേ എടുത്തതാണോ? ഇപ്പോൾ അതിന്റെ പലിശ എത്രയാണ്? സാധാരണയായി ഭവന വായ്പ എടുക്കുമ്പോൾ കുറഞ്ഞ തുക തിരിച്ചടക്കുന്ന രീതിയിൽ ദീർഘകാലത്തേയ്ക്ക് കണക്കുകൂട്ടിയാണ് എല്ലാവരും എടുക്കുക. എന്നാൽ10 ശതമാനമോ അതിനു മുകളിലോ പലിശയുള്ള വായ്പകൾ പലിശയിനത്തിൽത്തന്നെ നമ്മുടെ പോക്കറ്റ് കൂടുതൽ കാലിയാക്കും. കുറെ വർഷങ്ങൾക്കുമുമ്പ്  വീടിന് എടുത്ത വായ്പ അൽപം പണം കൈയിൽ വന്നാൽ തിരിച്ചടവ് നടത്തുന്നത് നല്ലതായിരിക്കും. 

കുറഞ്ഞ പലിശക്കുള്ള ഒരു വായ്പ പുതിയതായി എടുത്ത് കൂടിയ പലിശയുള്ള പഴയ വായ്പ പൂർണമായും തിരിച്ചടക്കുന്ന രീതിയാണ് റീഫിനാൻസിങ്. കഴിഞ്ഞ 20 വര്‍ഷങ്ങളിലെ പലിശ നിരക്ക് പരിശോധിക്കുമ്പോൾ ഭാവന വായ്പ പലിശ നിരക്ക് കുത്തനെ കുറഞ്ഞിരിക്കുന്നതായി കാണാം. ഇപ്പോൾ പല ബാങ്കുകളും 6.5 – 7ശതമാനം മാത്രമേ പലിശ ഈടാക്കുന്നുള്ളൂ.

30 വർഷത്തേക്കാണ്  വായ്പയെങ്കിലും കുറച്ചു നേരെത്തെ തിരിച്ചടക്കുവാൻ പറ്റുകയാണെങ്കിൽ അത്രയെങ്കിലും പലിശ കുറച്ച് അടച്ചാൽ മതിയല്ലോ. പഴയ വായ്പയ്ക്കും, പുതിയ വായ്പ്പക്കും തമ്മിൽ നല്ല  പലിശ നിരക്ക് വ്യത്യാസമുണ്ടെങ്കിൽ  വായ്പ തിരിച്ചടവിന്  റീഫിനാൻസിങ് രീതി ഉപയോഗിച്ച് ലക്ഷങ്ങൾ ലാഭമുണ്ടാക്കാം. നിലവിലെ വായ്പയുള്ള  ബാങ്ക് റീഫിനാൻസിങ് സമ്മതിക്കുന്നില്ലെങ്കിൽ വേറൊരു ബാങ്കിൽ നിന്നെടുക്കാം. 

എപ്പോഴൊക്കെ റീഫിനാൻസിങ് ഉപയോഗിക്കാം?

∙കുറഞ്ഞ നിരക്കിൽ വായ്‍പ ലഭ്യമാകുമ്പോൾ 

∙വരുമാനം കൂടുമ്പോൾ 

∙ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുമ്പോൾ 

∙കൂടുതൽ വർഷങ്ങൾ വായ്പ തിരിച്ചടവിന് വേണമെന്ന് തോന്നുമ്പോൾ 

∙കൂടെയുള്ള വായ്പ അപേക്ഷകനെ വേണ്ടെന്ന് വെക്കണമെന്നുണ്ടെങ്കിൽ അല്ലെങ്കിൽ പുതിയ ആളെ വായ്പയിൽ ചേർക്കണമെന്നുണ്ടെങ്കിൽ 

ഏതൊക്കെ രീതിയിൽ റീഫിനാൻസിങ് നടത്താം?

∙മുഴുവൻ വായ്പയും അടച്ചുതീർത്തുള്ള റീഫിനാൻസിങ് രീതിയിൽ പൂർണമായും പഴയ വായ്പ അടച്ചു തീർത്ത് പലിശ കുറഞ്ഞ പുതിയ വായ്പയിലേക്കു മാറാം. ഒറ്റ തവണയായോ, പല ഘട്ടങ്ങളായോ വായ്പ തിരിച്ചടക്കാനുള്ള സൗകര്യം ബാങ്കുകൾ നൽകുന്നുണ്ട്. എന്നാൽ മുൻകൂറായി തിരിച്ചടവ് നടത്തുമ്പോൾ പല ബാങ്കുകളും അതിനു ഒരു ഫീസ് ഈടാക്കുന്നുണ്ട്

∙ഈടു നൽകിയ ആസ്തിയുടെ മൂല്യം ഉയരുമ്പോൾ അത് ഉപയോഗിച്ച് വായ്പ തിരിച്ചടക്കുന്ന രീതിയുമുണ്ട്. 

റീഫിനാൻസിങ് നടപടിക്രമങ്ങൾ 

∙റീഫൈനാൻസിങ് നടത്തുവാൻ തീരുമാനിച്ചാൽ ബാങ്കിന് ഇപ്പോഴത്തെ വായ്പയുടെ സ്ഥിതി രേഖകൾ സഹിതം എഴുതണം.  

∙വായ്പ പൂർണമായും തിരിച്ചടച്ച ശേഷം വേറെ ബാധ്യതകൾ ഒന്നുമില്ല എന്ന് തെളിയിക്കാനായി  രേഖകൾ തിരിച്ചു വാങ്ങുന്ന മുറയ്ക്ക് ബാങ്കിൽ നിന്നും എൻ ഒ  സി തീർച്ചയായും വാങ്ങിയിരിക്കണം. 

∙രണ്ടാമതൊരു എൻ ഒ  സി കൂടി വായ്പ എടുത്തയാളും, ബാങ്കും പരസ്പരം കൈമാറേണ്ട കാര്യവും ഉണ്ട്. രണ്ടു കൂട്ടരുടെയും വായ്പയുടെ മുകളിലുള്ള എല്ലാ ഇടപാടുകളും തീർത്തുവെന്ന് തെളിയിക്കുന്നതിനാണിത്. 

∙വായ്പ തിരിച്ചടച്ചു കഴിഞ്ഞതിനാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പുതുക്കുവാൻ ബാങ്കിനോട് അഭ്യർത്ഥിക്കുക. 

കൂടുതൽ വർഷങ്ങൾ വായ്പ തിരിച്ചടവിന്  വേണമെന്നുള്ളവർക്കാണ് റീഫിനാൻസിങ് ഏറ്റവും പ്രയോജനപ്പെടുക. അതിനാൽ നിലവിലുള്ള വായ്പയുടെ പലിശ നിരക്കുകൾ ഇപ്പോഴത്തെ വായ്പ നിരക്കുമായി  താരതമ്യപ്പെടുത്തി ഉചിതമായ ഒരു തീരുമാനം എടുക്കുക. റീഫിനാൻസിങ് ചെയ്യുമ്പോൾ എത്ര രൂപ ലാഭം കിട്ടുമെന്ന് കണക്കുകൂട്ടുന്നതിനായി ഓൺലൈൻ കാല്‍കുലേറ്ററുകൾ ഉപയോഗിക്കാം.പല ബാങ്കുകളുടെയും വായ്പ നിരക്കുകൾ താരതമ്യപ്പെടുത്തി മാത്രമേ കുറഞ്ഞ പലിശയുള്ള പുതിയ വായ്പ എടുക്കാവൂ. ഈ തരത്തിൽ എടുക്കുന്ന വായ്പകൾക്ക് മാസം 2000 മുതൽ 5000 രൂപയോ അതിൽ കൂടുതലോ ലാഭം ഉറപ്പാക്കുവാൻ പറ്റും. ആ പണം ബാക്കിയുള്ള തിരിച്ചടവ് കാലം ഒരു മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ച് നിങ്ങളുടെ വിരമിക്കലിനായി സ്വരുക്കൂട്ടാം.

English Summary: How to Use Refinancing Method to Repay Your Home Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com