ADVERTISEMENT

എങ്ങനെയായാലും ആരും യുപിഐ ഇടപാടിൽ നിന്ന് ഒഴിഞ്ഞു മാറരുത്. സ്മാര്‍ട്ട് ഫോണില്ലാത്തതിനാലും ഇതിൽ നിന്ന് മാറിനിൽക്കാനാകില്ലെന്ന് സാരം. അതിനായി ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി റിസർവ് ബാങ്ക് "യു പി ഐ 123 പേ' എന്ന തൽക്ഷണ പേയ്മെന്റ് സംവിധാനം ആരംഭിച്ചു.

കൂടുതൽ സുരക്ഷിതം

ഇന്ത്യയിലെ 40 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് യു പി ഐ സേവനം കൂടുതൽ സുരക്ഷിതമായ രീതിയിൽ ഉപയോഗിക്കുവാൻ ഇതുമൂലം സാധിക്കും. ഇതുവഴി ബില്ലുകൾ അടക്കാനും, അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും, വാഹനങ്ങളുടെ ഫാസ്ടാഗുകൾ റീചാർജ് ചെയ്യുവാനും, മൊബൈൽ ഫോണുകൾ റീചാർജ് ചെയ്യുവാനും സാധിക്കും.

ഈ സംവിധാനത്തിൽ  ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യുവാനും, യു പി ഐ പിൻ മാറ്റാനും കഴിയും. ഡിജിറ്റൽ പേയ്‌മെൻറ്റുകൾക്കായി 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു ഹെല്‍പ് ലൈൻ നമ്പറും ആരംഭിച്ചിട്ടുണ്ട്. വെബ്സൈറ്റിലൂടെയും, ചാറ്റ് ബോട്ടിലൂടെയും ഡിജിറ്റൽ പേയ്‌മെന്റുെകളെക്കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും ഉത്തരം ലഭിക്കും.

നിലവിൽ ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഫോണുകളിൽ മാത്രമാണ് യു പി ഐ സംവിധാനം ഉള്ളത്. ഇന്റർനെറ്റില്ലാതെ യു പി ഐ ഇടപാടുകൾ നിലവിൽ വരുമ്പോൾ സമൂഹത്തിന്റെ താഴെക്കിടയിലുള്ള ആളുകൾക്ക് കൂടി പുതിയ സൗകര്യങ്ങൾ ലഭ്യമാകും. ഗ്രാമ പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കായിരിക്കും ഈ സൗകര്യം ഏറ്റവും ഉപകാരപ്പെടുക.

English Summary : UPI Tranasaction without Internet is Possible now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com