ADVERTISEMENT

ഇത്തിരി നിക്ഷേപത്തിന് ഒത്തിരി ലാഭം കിട്ടുന്ന നിക്ഷേപ മാർഗങ്ങൾ ധാരാളമുണ്ട്. പക്ഷേ അതിനെല്ലാം വലിയ റിസ്ക്കുമുണ്ട്. പക്ഷേ റിസ്കിന്റെ കാര്യത്തിൽ മിതത്വം പാലിക്കുന്നവരാണ് മുതിർന്ന പൗരന്മാർ. സുരക്ഷിത മാർഗങ്ങളിൽ നിക്ഷേപിച്ച് കിട്ടുന്ന ലാഭം കൊണ്ട് ശിഷ്ടകാലം കഴിച്ചു കൂട്ടുന്നവരാണ് മുതിർന്ന പൗരന്മാരിൽ ഭൂരിഭാഗവും. ഇത്തരക്കാർക്ക് ഒരു സന്തോഷ വാർത്തയാണ് ബാങ്കിങ് മേഖലയിൽ നിന്ന് വരുന്നത്.

സുരക്ഷിതമാണെങ്കിലും വിപരീത നേട്ടത്തിന്റെ പേരിൽ കുറെ കാലമായി ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ പഴി കേൾക്കുന്നു. നേട്ടം അൽപം കുറഞ്ഞാലും കണ്ണിൽ കണ്ടതിന്റെ പിന്നാലെ പോയി ഉള്ളത് കൂടി നഷ്ടപ്പെടുത്താൻ ഈ വയസ്സാൻ കാലത്ത് വയ്യ എന്നതാണ് മുതിർന്ന പൗരന്മാരുടെ നിലപാട്. ഒമ്പതരയും പത്തും ശതമാനം വരെ നേട്ടം കിട്ടിയിരുന്നിടത്താണ് കുറെ കാലമായി ബാങ്ക് സ്ഥിര നിക്ഷേപ പലിശ അഞ്ചരയിലും ആറരക്കിടയിലും കിടന്ന് കറങ്ങുന്നത്.

ബാങ്ക് സ്ഥിര നിക്ഷേപത്തിന് 7.5% പലിശ !

സൂര്യോദയ സ്മോൾ ഫിനാൻസ് ബാങ്കാണ് മുതിർന്ന പൗരന്മാരുടെ മനo കുളിർപ്പിക്കുന്ന ഓഫറുമായി വന്നിട്ടുള്ളത്. മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപത്തിന്മേൽ 7.5% പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപം ചുരുങ്ങിയത് 3 വർഷത്തേക്കു വേണം. 

മറ്റു ചില സ്മോൾ ഫിനാൻസ് ബാങ്കുകളും സ്വകാര്യ ബാങ്കുകളും മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപ പലിശ നിരക്കുയർത്തിയിട്ടുണ്ട്. ഉജ്ജിവൻ സ്മോൾ ഫിനാൻസ് ബാങ്ക് 7.4% വും ബന്ദൻ ബാങ്ക്, യെസ് ബാങ്ക്, ഇക്വിറ്റാസ് ബാങ്ക് 7% വീതവും ആയി പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്.

English Summary: Higher Interest Rate for Senior Citizens Fixed Deposit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com