ADVERTISEMENT

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മുമ്പത്തേതിനേക്കാൾ കുറഞ്ഞ പലിശ നിരക്കിൽ വീട് വെക്കുന്നതിനായി ഹൗസ് ബിൽഡിങ് അഡ്വാൻസ് ഇപ്പോൾ ലഭിക്കും. 2022-23  സാമ്പത്തിക വർഷത്തിലാണ് ഇതിനു പ്രാബല്യം ഉണ്ടാകുക. 2022 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെ നൽകുന്ന അഡ്വാൻസുകൾക്ക് പലിശ നിരക്ക് 7.1 ശതമാനമായിരിക്കും. മുൻപ് ഇത് 7.9 ശതമാനമായിരുന്നു.

ഒരു കേന്ദ്ര സർക്കാർ ജീവനക്കാരന്  വായ്പയെടുക്കാവുന്ന എച് ബി എ യുടെ ആകെ തുക 34 മാസം വരെയുള്ള അടിസ്ഥാന ശമ്പളമാണ്.  ഈ മുതൽ എച്  ബി എ നിയമങ്ങൾ പ്രകാരം ആദ്യ പതിനഞ്ചു വർഷങ്ങളിൽ 180 പ്രതിമാസ തവണകളായി തിരിച്ചടക്കണം. അതിനുശേഷം അടുത്ത അഞ്ചു വർഷങ്ങളിൽ 60 പ്രതിമാസ തവണകളായി പലിശ തിരിച്ചടക്കണം. പുതിയ വീടോ, ഫ്ലാറ്റോ വാങ്ങുന്നതിനു വേണ്ടി എടുത്ത ബാങ്ക് ലോണിന്റെ തിരിച്ചടവിനായും ഹൗസ് ബിൽഡിങ് അഡ്വാൻസ് ലഭിക്കും. 5 വർഷത്തെ തുടർച്ചയായ സേവനമുള്ള എല്ലാ സ്ഥിര ജീവനക്കാർക്കും, താത്കാലിക ജീവനക്കാർക്കും ഹൗസ് ബിൽഡിങ് അഡ്വാൻസ് ലഭിക്കും.

English Summary: Latest News in House Building Advance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com