ADVERTISEMENT

എസ് ബി ഐ യോനോയിൽ ഡീമാറ്റ്, ട്രേഡിങ്ങ് അക്കൗണ്ടുകൾ ഉള്ളവർക്ക് എളുപ്പത്തിൽ എൽ ഐ സിയുടെ ഐ പി ഒ യിൽ നിക്ഷേപിക്കാൻ സാധിക്കും. യോനോ തുറന്ന് 'ഇൻവെസ്റ്റ്മെന്റ് ഓപ്ഷൻ' എന്നതിൽ പോയി നിക്ഷേപകന്റെ  ഡീമാറ്റ്, ട്രേഡിങ്ങ് അക്കൗണ്ട് ലോഗിൻ ചെയ്തു ഐ പി ഒ വാങ്ങാം. ഡീമാറ്റ്, ട്രേഡിങ്ങ് അക്കൗണ്ടുകൾക്കുള്ള ചാർജുകളും ആദ്യ വർഷത്തിൽ എസ് ബി ഐ ഒഴിവാക്കിയിട്ടുണ്ട്. എൽ ഐ സി യുടെ ഐ പി ഒ ഇന്നു തുടങ്ങി മെയ് 9 വരെയാണ്. സർക്കാർ 3.5 ശതമാനം ഓഹരികളാണ് ഇതിലൂടെ വിൽക്കുന്നത്. ഓഹരി വിപണിയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഐ പി ഒ ആയ എൽ ഐ സി യുടെ ഐ പി ഒയിൽ  പങ്കെടുക്കാൻ ബ്രോക്കറേജ് സ്ഥാപനങ്ങൾ പല സൗകര്യങ്ങളും പുതിയതായി ഒരുക്കിയിട്ടുണ്ട്. ഐ പി ഒ യിൽ ഒരു ഓഹരിക്ക് 902 -949 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. എൽ ഐ സിയുടെ പോളിസി ഉടമകൾക്കായി 10 ശതമാനം സംവരണവും ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary : LIC IPO Can be Open Through SBI YONO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com