ADVERTISEMENT

റിസർവ് ബാങ്ക് പലിശ നിരക്കുകൾ വർധിപ്പിച്ചതോടെ സ്ഥിര നിക്ഷേപകർക്കു കോളടിച്ചെങ്കിലും വായ്പകൾ എടുത്തവർക്കു കഷ്ടകാലമാണ്. ഭവന വായ്പ, പഴ്സനൽ വായ്പകൾ എടുത്ത സാധാരണക്കാർക്കു പലിശ നിരക്കുകൾ വർധിപ്പിച്ചതു തിരിച്ചടിയായി. വായ്പ തുകയും കാലയളവും അനുസരിച്ച് തിരിച്ചടയ്ക്കേണ്ട തവണകളുടെ എണ്ണം കുടും. അല്ലെങ്കിൽ ഇഎംഐ കൂട്ടി അടയ്ക്കണം അതായത് മാസം തോറുമുള്ള ഇഎംഐ കൂടുകയോ  തിരിച്ചടയ്ക്കേണ്ടിവരുന്ന തവണകളുടെ എണ്ണം കൂടുകയോ ചെയ്യും. 250 മാസങ്ങൾകൊണ്ടു അടച്ചുതീർക്കേണ്ടത് 255–260 മാസങ്ങളായി വർധിച്ചേക്കാം.  

കുറച്ചു വർഷങ്ങളായി ഭവന വായ്പയുടെ കുറഞ്ഞ പലിശ സാധാരണക്കാർക്ക് ആശ്വാസമായിരുന്നു. പുതിയതായി ഭവന വായ്പ എടുക്കുന്നവർക്കു പുതിയ നിരക്കായിരിക്കും ബാധകമാകുക. നേരത്തെ ഭവന വായ്പ എടുത്തിരുന്നവരുടെ പലിശയും ഇതോടൊപ്പം വർദ്ധിക്കും. കഴിഞ്ഞ ആഴ്ച 40 ബേസിസ് പോയിന്റ് (100 ബേസിസ് പോയിന്റ് = 1%) ആണ് റിസർവ് ബാങ്ക് റിപ്പോ റേറ്റ് വർദ്ധിപ്പിച്ചത്. ഇത് എല്ലാത്തരം വായ്പകളേയും? ബാധിക്കുമെങ്കിലും ദീർഘകാല വായ്പകൾ എടുത്തവർക്കാകും പലിശഭാരം കൂട്ടുന്നു.

വിവിധ വായ്പാ തുകകൾക്കും കാലാവധിക്കും നിലവിലെ പലിശ വർധന മൂലം ഇഎംഐയിൽ ഉണ്ടാകാവുന്ന വർധനയുടെ ഏകദേശ കണക്കുകൾ താഴെ കൊടുക്കുന്നു. 

Home-Loan-Interest-rate

 

പലിശ നിരക്കുകൾ വ്യത്യാസപ്പെടുന്നതെന്തുകൊണ്ട്?

ഒക്ടോബർ 2019 മുതൽ ഭവന വായ്പകൾ, റിപ്പോ റേറ്റ്, എഫ്ബിഐഎ (Financial Bencehmarks of India Limited)പ്രസിദ്ധീകരിക്കുന്ന സർക്കാറിന്റെ 3 മാസത്തെ ട്രഷറി ബിൽ, എഫ്ബിഐഎ പ്രസിദ്ധീകരിക്കുന്ന സർക്കാറിന്റെ 6 മാസത്തെ ട്രഷറി ബിൽ, എഫ്ബിഐഎ പ്രസിദ്ധീകരിക്കുന്ന ഏതെങ്കിലും ബെഞ്ച്മാർക്ക് പലിശനിരക്ക് എന്നിവയിൽ ഏതെങ്കിലുമായി ബന്ധപ്പെടുത്തിയിരിക്കണം എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമം. അതിനാൽ ഇവയിൽ വ്യത്യാസം വരുന്നതനുസരിച്ചു പലിശ നിരക്കുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.

English Summary: How much your home loan EMI will increase after RBI's 40 bps repo rate hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com