ജനങ്ങൾക്കൊപ്പം എന്നെന്നും; ബാങ്കിങ് ഇതര ധനകാര്യ സ്ഥാപന രംഗത്ത് പുത്തൻ അനുഭവമായി ICL ഫിൻകോർപ്
Mail This Article
മാറുന്ന കാലത്തിനും സാമ്പത്തികരംഗത്തിനുമനുസരിച്ച് പ്രവർത്തനരീതിയിലും ആസൂത്രണത്തിലും ശരിയായ മാറ്റങ്ങൾ വരുത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ ബാങ്കിങ് ഇതര ധനകാര്യം സ്ഥാപന (NBFC) രംഗത്തെ ശക്തമായ സാന്നിധ്യമായ ICL ഫിൻകോർപ്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപന സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് കൂടുതല്‍ ലളിതമായി എത്തിക്കുകയെന്ന lCL ഗ്രൂപ്പിന്റെ ലക്ഷ്യം പടിപടിയായി പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി lCL ഫിന്‍കോര്‍പ്പിന്റെ ആദ്യ എടിഎം ഇരിഞ്ഞാലക്കുടയിൽ പ്രവർത്തനമാരംഭിച്ചു.
ആധുനിക ബാങ്കിങ്ങില്‍ ലഭ്യമായ എല്ലാ സാങ്കേതിക വൈദഗ്ധ്യവും ഉറപ്പാക്കുന്ന ഈ എടിഎം സംരംഭം 2022-2023 സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ lCL ഫിന്‍കോര്‍പ്പിന്റെ എല്ലാ ബ്രാഞ്ചുകളിലേക്കും വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്. EWIRE സോഫ്റ്റ്ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടു കൂടിയാണ് ഈ ആധുനിക ബാങ്കിങ് സംവിധാനം യാഥാർഥ്യമാക്കിയിരിക്കുന്നത്.
ഏത് ബാങ്കിന്റെയും എടിഎം കാർഡ് വഴി പണം പിൻവലിക്കുന്നതിനും സൗത്ത് ഇന്ത്യൻ ബാങ്ക്, കാനറാ ബാങ്ക്, യൂണിയൻ ബാങ്ക്, കോർപറേഷൻ ബാങ്ക്, ആന്ധ്ര ബാങ്ക്, കൊടാക് മഹിന്ദ്ര ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നീ ബാങ്കുകളിലേക്ക് സിഡിഎം വഴി പണം നിക്ഷേപിക്കുന്നതിനും ഇതുവഴി സാധിക്കും. യെസ് ബാങ്കുമായി സഹകരിച്ചാണ് lCL ഫിൻകോർപ് ഉപഭോക്താക്കൾക്ക് എടിഎം കാർഡ് ലഭ്യമാക്കുന്നത്.
നൂറിലധികം ബ്രാഞ്ചുകൾ തുടങ്ങും
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 250-ൽ അധികം ബ്രാഞ്ചുകളുമായി lCL ഫിൻകോർപ് അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. ഈ സാമ്പത്തിക വർഷത്തിൽ നൂറിലധികം ബ്രാഞ്ചുകൾ തുടങ്ങാനാണ് lCL ഫിൻകോർപ് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾക്കായി പുതുമയാർന്നതും കാലാനുസൃതവുമായ പദ്ധതികളാണ് lCL ഫിൻകോർപ് മുന്നോട്ടുവയ്ക്കുന്നത്. ദക്ഷിണേന്ത്യയിലെ 31 വർഷം നീണ്ട വിശ്വസ്ത സേവനപാരമ്പര്യമുള്ള കമ്പനി, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും ജിസിസി രാജ്യങ്ങളിലേക്കുമുള്ള വിപുലീകരിച്ചിട്ടുണ്ട്.
എന്നും ജനങ്ങൾക്കൊപ്പം
ജനങ്ങൾക്ക് എളുപ്പത്തിൽ സേവനങ്ങളെത്തിക്കാൻ എന്നും കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. എളുപ്പത്തിൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മാർഗമായി ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഗോൾഡ് ലോണുകൾ ഏറ്റവും കുറഞ്ഞ പലിശനിരക്കിലും ലളിതമായ വ്യവസ്ഥകളിലും കുറഞ്ഞ സമയത്തിനുള്ളിൽ lCL ഫിൻകോർപ് ലഭ്യമാക്കുന്നു.
സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി അവതരിപ്പിച്ച "സ്ത്രീ സുരക്ഷ" എന്ന പദ്ധതി, ബിസിനസ് ലോണുകൾ, ഹോം ലോണുകൾ തുടങ്ങി നിരവധി പദ്ധതികൾ വഴി കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങളെ കേന്ദ്രീകരിച്ച് ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക – www.iclfincorp.com
ഫോൺ: 18003133353 (ടോൾ ഫ്രീ)
ഇമെയിൽ: info@iclfincorp.com