ADVERTISEMENT

രാജ്യത്തെ  ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐയുടെ മാർച്ച് 31 ന് അവസാനിച്ച നാലാം പാദഫലം പുറത്തുവന്നു. അറ്റാദായം 41.2 ശതമാനം ഉയർന്നു 9113 കോടി രൂപയായി. ഓഹരിയൊന്നിന് 7.1 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ലാഭവിഹിതം നൽകുന്ന തിയതി 2022  ജൂൺ 10 ആയി നിശ്ചയിച്ചു. മുൻവർഷം ഇതേ കാലയളവിൽ എസ് ബി ഐ 6451 കോടി ലാഭമുണ്ടാക്കിയിരുന്നു. ഈ പാദത്തിലെ എസ് ബി ഐയുടെ അറ്റാദായം  ഇതിൽക്കൂടുതലാകുമെന്ന് ഓഹരി വിപണി പ്രതീക്ഷിച്ചിരുന്നതിനാൽ അറ്റാദായം കൂടിയെങ്കിലും  ഓഹരികൾ 21 രൂപ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ എസ് ബി ഐ യുടെ നിഷ്ക്രിയ ആസ്തി കുറഞ്ഞിട്ടുണ്ട്. വായ്പകളില്‍ വളർച്ച രേഖപ്പെടുത്തി.

English Summary : SBI Announced Dividend for its Share Holders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com