ADVERTISEMENT

വാട്സാപ്പിലൂടെ ഭവന വായ്പ നൽകുന്ന പദ്ധതി എച്‌ ഡി എഫ് സി ആരംഭിച്ചു. രണ്ടു നിമിഷത്തിനുള്ളിലാണ് വാട്സാപ്പിലൂടെ ഭവന വായ്പക്ക് അംഗീകാരം നൽകുന്നത്.  മഹാമാരിക്ക് ശേഷം ഭവന വായ്പക്ക് ലഭിക്കുന്ന 91 ശതമാനവും അപേക്ഷകൾ ഡിജിറ്റൽ ചാനലിലൂടെയാണ്. അത് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് വാട്സാപ്പിലൂടെ ഭവന വായ്പ എന്ന പദ്ധതി കൊണ്ടുവന്നത്. എഛ് ഡി എഫ് സിയും, കോഗ്‌നോ എ ഐയും ചേർന്നാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തത്. 

എങ്ങനെ അപേക്ഷിക്കാം?

∙വായ്പ വേണ്ടവർ എച് ഡി എഫ് സി യുടെ വാട്സാപ്പ് നമ്പറായ 919867 000000 ഇതിൽ ഒരു സന്ദേശം അയക്കണം

∙ഉപഭോക്താവിന്റെ അടിസ്ഥാന വിവരങ്ങൾ കൈമാറണം 

∙ ഉപഭോക്താവ് കൈമാറുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു താത്കാലിക 'ഹോം ലോൺ ഓഫർ ലെറ്റർ' ഉടൻ തന്നെ ലഭിക്കും. 

∙സ്ഥിരവരുമാനമുള്ളവർക്ക്  ഈ   വായ്പ ലഭിക്കുവാൻ കൂടുതൽ എളുപ്പമാണ്. എഛ് ഡി എഫ് സി 'കസ്റ്റമർ കണക്ട്' എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം  വഴി ഏതു തരം  വായ്പയും ഉടനടി ഉപഭോക്താക്കൾക്ക് എത്തിച്ചു കൊടുക്കുന്നതിനുള്ള സൗകര്യങ്ങളും ഇപ്പോൾ ലഭ്യമാണ്.

English Summary : HDFC will Avail Home Loan Through Whatsapp 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com