രാജ്യത്തിനകത്തു പഠിക്കാന്‍ 50 ലക്ഷം രൂപ വരെയും വിദേശ പഠനത്തിന് ഒന്നരക്കോടി രൂപ വരെയും എസ്ബിഐ വിദ്യാഭ്യാസ വായ്പ അനുവദിക്കും. തിരിച്ചടവിനായി കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം 15 വർഷം വരെ കാലാവധിയും ലഭിക്കും.12 മാസം തിരിച്ചടവ് അവധിയും ഇവയ്ക്ക് ബാധകമാണ്. 8.65 ശതമാനമാണ് പലിശ നിരക്ക്. പെണ്‍കുട്ടികള്‍ക്ക് 0.50 ശതമാനം ഇളവും ലഭിക്കും.
വിദ്യാർത്ഥികളുടെ ഓരോരുത്തരുടേയും സവിശേഷത അനുസരിച്ചുള്ള വായ്പകളാണിത്. കുറഞ്ഞ പലിശ നിരക്ക്, ഏഴര ലക്ഷം രൂപ വരെ ഈട് ആവശ്യമില്ല, 20 ലക്ഷം രൂപ വരെ പ്രോസസിങ് ഫീസ് ഇല്ല, കോഴ്സ് കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം തിരിച്ചടവ് തുടങ്ങിയാൽ മതി, നാലു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് മാർജിന്‍ ഇല്ല തുടങ്ങിയ പ്രത്യേകതകളുമുണ്ട്.
English Summary : SBI Education Loans