ADVERTISEMENT

എത്ര മുന്നറിയിപ്പ് നൽകിയിട്ടും ബാങ്കിങുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ പെരുകുകയാണ്. ഇതിനെതിരെ ഇടപാടുകാരെ ബോധവൽക്കരിക്കാൻ പൊതുമേഖലാ ബാങ്കായ എസ് ബി ഐ തങ്ങളുടെ ഉപഭോക്താക്കൾക്ക് ട്വിറ്ററിലൂടെ  മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.

∙അജ്ഞാത ഉറവിടങ്ങളിൽനിന്നുള്ള സന്ദേശങ്ങൾ തുറക്കരുത്. പലപ്പോഴും എവിടെ നിന്ന് ആരയച്ചതാണെന്ന് വ്യക്തമല്ലാത്ത ഇത്തരം സന്ദേശങ്ങൾ തുറക്കുന്നതു പോലും സുരക്ഷിതമല്ല.

∙SBI /SB എന്ന് തുടങ്ങുന്ന ഷോർട്ട്‌കോഡ് പരിശോധിച്ച് സന്ദേശം എസ് ബി ഐയിൽ നിന്നാണെന്ന് സ്ഥിരീകരിക്കണം   ഉദാ: SBIBNK, SBIINB, SBIPSG, SBYONO മുതലായ കോഡുകൾ എസ് ബി ഐയുടെ ആധികാരികത ഉറപ്പിക്കുന്നതാണ്.

∙വ്യക്തിഗത വിവരങ്ങൾ ടെക്സ്റ്റ് സന്ദേശങ്ങൾ വഴി വെളിപ്പെടുത്തരുത് 

∙വ്യക്തിഗത വിവരങ്ങൾ പുതുക്കുന്നതിന് ലിങ്കുകൾ അയച്ചു തന്നാൽ അത് സ്വീകരിക്കരുത് 

∙തിരിച്ചറിയൽ വിവരങ്ങൾക്കായി എസ് ബി ഐ ഒരിക്കലും എസ് എം സ് സന്ദേശങ്ങളോ ഇമെയില, അയക്കുകയോ , ഫോൺ ചെയ്യുകയോ ഇല്ല.

ഇത്തരം ചില ചെറിയ കാര്യങ്ങൾ ഓർത്തു വെച്ചാൽ തന്നെ വലിയ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനായേക്കും

English Summary : Know These Tips to Avoid Banking Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com