ADVERTISEMENT

സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ റിസർവ് ബാങ്ക് നിരന്തരം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാറുണ്ട്. യൂസർ നെയിം, പാസ് വേർഡ്, സി വി വി, ഒ  ടി പി , മറ്റ് കാർഡ് വിവരങ്ങൾ എന്നിവ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പോലും പങ്കുവെക്കരുതെന്ന്  റിസർവ് ബാങ്ക്  വീണ്ടും മുന്നറിയിപ്പ് നൽകുന്നു. സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ഇറക്കിയ 'ബി എവെയർ' എന്ന ബുക്‌ലെറ്റിൽ സാധാരണക്കാരെ കബളിപ്പിക്കാൻ  ഉപയോഗിക്കുന്ന മാർഗങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. വഞ്ചനാപരമായ ഇടപാടുകൾക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളും ഇതിൽ വിവരിച്ചിട്ടുണ്ട്.

തട്ടിപ്പുകാർക്ക് കാര്യങ്ങൾ എളുപ്പമാക്കരുത്

അറിയാതെ ഉപഭോക്താക്കൾ രഹസ്യ വിവരങ്ങൾ പങ്കിടുന്നത് തട്ടിപ്പുകാർക്ക് കാര്യങ്ങൾ എളുപ്പമാക്കുകയാണെന്ന കാര്യവും വീണ്ടും ആർ ബി ഐ എടുത്തു പറഞ്ഞിരിക്കുന്നു. വെബ്സൈറ്റുകളിൽ വിവരങ്ങൾ നൽകുന്നതിന് മുൻപ് അത് ശരിയായ വെബ്സൈറ്റ് ആണോയെന്ന് പരിശോധിക്കുകയും ലോക്ക് ചിഹ്നം (പാഡ് ലോക് സിംബൽ) ഉണ്ടോയെന്നും ഉറപ്പു വരുത്തുക. ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ് അതിനെകുറിച്ചുള്ള അഭിപ്രായങ്ങൾ പരിശോധിക്കുക. നിങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ  ലോട്ടറി അടിച്ചു എന്ന അറിയിപ്പുകളുമായി വരുന്ന ഇ മെയിലുകൾ തുറന്നു നോക്കാതിരിക്കുക. പൊതു ഉപകരണങ്ങളിൽ വെർച്യുൽ കീബോർഡുകൾ ഉപയോഗിക്കുകയും, പാസ്‌വേർഡുകൾ ഇടക്കിടക്ക് മാറ്റുകയും ചെയ്യുക.

English Summary : RBI Caution About Financial Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com