എടിഎം ചാർജ് ഉയർത്തി എസ് ബി ഐ, പുതുക്കിയ നിരക്കുകൾ അറിയാം

HIGHLIGHTS
  • ബാലൻസ് പരിശോധിക്കുന്നതിന് അഞ്ച് രൂപ
ATM
SHARE

ഒരു ലക്ഷം രൂപ വരെ പ്രതിമാസ ബാലൻസ് അക്കൗണ്ടിൽ നിലനിർത്തുന്ന ഉപഭോക്താക്കൾക്ക് എസ് ബി ഐ(SBI) ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ എടിഎമ്മു(ATM)കളിൽ  അഞ്ച് സൗജന്യ എ ടി എം ഇടപാടുകൾ അനുവദിക്കും. മറ്റ് ബാങ്ക് എടിഎമ്മുകളിൽ സൗജന്യ ഇടപാടുകൾ മൂന്ന് മാത്രമേ അനുവദിക്കുകയുള്ളൂ.  

∙ഇടപാടിന്റെ രീതിയും എടിഎമ്മിനെയും ആശ്രയിച്ച് സൗജന്യ പരിധിക്കപ്പുറമുള്ള ഇടപാടുകൾക്ക് 5 മുതൽ 20 രൂപ വരെ ഈടാക്കും.

∙സൗജന്യ പരിധിക്കപ്പുറം ബാങ്കിന്റെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ എസ്ബിഐ 10 രൂപ ഈടാക്കും.

∙സൗജന്യ പരിധിക്കപ്പുറമുള്ള മറ്റ് എടിഎമ്മുകളിൽ നിന്നുള്ള സാമ്പത്തിക ഇടപാടുകൾക്ക് 20 രൂപയായിരിക്കും  ഈടാക്കുക. 

∙അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിന്  എസ്ബിഐ എടിഎമ്മിൽ 5 രൂപയും മറ്റ് ബാങ്ക് എടിഎമ്മുകളിൽ 8 രൂപയുമായിരിക്കും.

∙എടിഎമ്മിലെ രാജ്യാന്തര  ഇടപാടുകൾക്ക്, ഇടപാട് തുകയുടെ 3.5 ശതമാനത്തിന് പുറമെ 100 രൂപയും  ഈടാക്കും. 

∙ഒരാൾക്ക് അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാതിരിക്കുകയും അതുമൂലം ഇടപാട് നിരസിക്കുകയും ചെയ്താൽ, അതിനു 20 രൂപയായിരിക്കും ഈടാക്കുക.

English Summary : Know the Updated ATM Charges of SBI

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS