എസ് ബി ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എങ്ങനെ യു പി ഐ പണമിടപാടുകൾ നടത്താം?

HIGHLIGHTS
  • ചാർജൊന്നും ഈടാക്കുന്നില്ല
UPI-1
SHARE

ക്രെഡിറ്റ് കാർഡുകൾ യു പി ഐ ആപ്പുമായി ലിങ്ക് ചെയ്ത് പണമിടപാടുകൾ നടത്താം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യു പി ഐയിലേക്ക് പണം ചേർക്കാം, ഇത്തരം പണമിടപാടുകൾക്ക്  പ്രത്യേക ചാർജൊന്നും  ഈടാക്കുന്നില്ല. എസ് ബി ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യു പി ഐ പണമിടപാടുകൾ നടത്താനായി ഇക്കാര്യങ്ങൾ ചെയ്യുക

∙എസ് ബി ഐ  കാർഡ് അല്ലെങ്കിൽ മൊബൈൽ ആപ്പിലുള്ള 'പേ നെറ്റ് ' എന്നതിലേക്ക്  പോകുക.

∙എസ് ബി ഐ  ക്രെഡിറ്റ് കാർഡ് നമ്പർ, നിങ്ങൾ അടയ്‌ക്കേണ്ട തുക എന്നിവ ടൈപ്പ് ചെയ്‌ത് നിങ്ങളുടെ യു പി ഐ  ഓപ്ഷൻ തിരഞ്ഞെടുക്കുക.

∙അതാത്  യു പി ഐ  ലിങ്ക് തുറന്നുവരും 

∙അതിൽ  മൊബൈൽ നമ്പർ കൊടുക്കുകയോ അല്ലെങ്കിൽ ക്യു ആർ കോഡ് സ്കാൻ ചെയ്യുകയോ  ചെയ്യണം. ഏത് യുപിഐ ആപ്പ് ഉപയോഗിച്ചും നിങ്ങളുടെ ക്യുആർ കോഡ് സ്കാൻ ചെയ്യാനും കഴിയും.

∙രഹസ്യ പിൻ നൽകി പേയ്‌മെന്റിന് അംഗീകാരം നൽകണം.

∙പണം അക്കൗണ്ടിൽ നിന്നും പോയിട്ടുണ്ടെങ്കിൽ  'ടിക്' ചിഹ്നം  കാണിക്കും

∙പണമടച്ചതിന് ശേഷം, ഇതിന്റെ അറിയിപ്പ് ക്രെഡിറ്റ് കാർഡിൽ വരും.

English Summary : How to Pay for UPI Transactions from SBI Credit Card 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS