ADVERTISEMENT

പുതിയ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾ ഓരോ ദിവസവും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉപഭോക്താക്കളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നുഴഞ്ഞുകയറി ബന്ധുക്കളോടും, സുഹൃത്തുക്കളോടും പണം ആവശ്യപ്പെടുന്നതാണ് പുതിയതരത്തിലുള്ള തട്ടിപ്പ്. ഇത്തരം തട്ടിപ്പുകൾ കൂടുതൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഐ സി ഐ സി ഐ ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. ബന്ധുക്കളോ, സുഹൃത്തുക്കളോ പണം കൊടുക്കാൻ പറയുമ്പോൾ സാധാരണ ആരും സംശയിക്കാതെ പണമയക്കാറുണ്ട്. ഇത് മുതലെടുത്താണ് ഇപ്പോൾ തട്ടിപ്പ് നടക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ വാട്സാപ്പോ, ഫേസ് ബുക്കോ ഹാക്ക് ചെയ്യപ്പെട്ടാൽ ഉടൻ തന്നെ പരാതി കൊടുക്കുക. 

സുരക്ഷാനിർദ്ദേശങ്ങൾ 

financial-fraud-2-

∙ഉപയോഗത്തിനായി നിങ്ങളുടെ കാർഡ് മറ്റാർക്കും കൈമാറരുത്. പിൻ ഒരിക്കലും എവിടെയും എഴുതരുത്

∙ഫോണിലൂടെയോ ഇ-മെയിൽ വഴിയോ ആവശ്യപ്പെടുമ്പോൾ ഒരിക്കലും നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ പങ്കിടരുത്

∙എ ടി എമ്മിലോ ബാങ്ക് ശാഖയിലോ അപരിചിതരിൽ നിന്ന് സഹായം തേടരുത്. പകരം ഏതെങ്കിലും ബാങ്ക് ഉദ്യോഗസ്ഥനെ സമീപിക്കുക

∙ഒരു എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ, ആരും നിങ്ങളുടെ പുറകിൽ നിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക. എപ്പോഴും നിങ്ങളുടെ വിരലുകൾ കൊണ്ട് കീപാഡ് മൂടുക

∙ ബാങ്ക് ഒരിക്കലും  നിങ്ങളുടെ പിൻ, പാസ്‌വേഡുകൾ അല്ലെങ്കിൽ മറ്റ് രഹസ്യ അക്കൗണ്ട് വിവരങ്ങൾ എന്നിവ ആവശ്യപ്പെടുകയില്ല .

∙അപരിചിതമായ ഇ-മെയിലിൽ നിന്നുള്ള ലിങ്കുകൾ പിന്തുടരരുത്. ഈ ലിങ്കുകൾക്ക് നിങ്ങളെ വ്യാജ വെബ്‌സൈറ്റുകളിലേക്ക് എത്തിക്കാൻ കഴിയും.

∙ബാങ്ക് നൽകുന്ന എസ്എംഎസ്, ഇ-മെയിൽ അറിയിപ്പ് സേവനങ്ങൾക്കായി നിങ്ങൾ രജിസ്റ്റർ ചെയ്യണം, അതുവഴി നിങ്ങളുടെ ബാങ്കിങ് ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കാം 

∙ഏതെങ്കിലും അനധികൃത ഇടപാട് നടന്നാൽ അത് ഉടൻ നിങ്ങളുടെ ബാങ്കിൽ റിപ്പോർട്ട് ചെയ്യണം.

∙കാർഡ് വിശദാംശങ്ങൾ ഒരിക്കലും നിങ്ങളുടെ സ്മാർട്ട്‌ഫോണിലോ ലാപ്‌ടോപ്പിലോ സൂക്ഷിക്കരുത്.

English Summary : Follow These Tips to Avoid Financial Frauds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com