ADVERTISEMENT

ഓഹരി വിപണികളും, മ്യൂച്ചൽ ഫണ്ടുകളും തളർച്ച രേഖപ്പെടുത്തുമ്പോൾ ഒറ്റ തവണ പണമടച്ച് പ്രതിമാസ വരുമാനം നേടാവുന്ന എസ് ബി ഐ പദ്ധതി ആകർഷകമാകുന്നു.'എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം' എന്നതാണ് ഈ പദ്ധതി. എല്ലാ എസ് ബി ഐ ശാഖകളിലും ഇത്  ലഭ്യമാണ്. ഒരു സ്ഥലത്തുള്ള എസ് ബി ഐയിൽനിന്നും മറ്റൊരിടത്തെ എസ് ബി ഐ യിലേക്ക്  ഈ പദ്ധതി  കൈമാറ്റം ചെയ്യാനും സാധിക്കും. ഈ പദ്ധതിക്ക് കീഴിൽ ഉപഭോക്താവ് ഒരു നിശ്ചിത തുക ഒരുമിച്ചു നിക്ഷേപിച്ചാൽ അത് തുല്യമായ പ്രതിമാസ തവണകളായി ഉപഭോക്താവിന് തിരിച്ചു ലഭിക്കും. 

മറ്റ് സവിശേഷതകൾ 

∙ഏറ്റവും കുറഞ്ഞ പ്രതിമാസ വാർഷിക തുകയായ 1000 രൂപയെ അടിസ്ഥാനമാക്കിയുള്ളതാണ് നിക്ഷേപ തുക. അതായത് 3 വർഷത്തെ സ്കീമിന് ഒരു ഉപഭോക്താവ് കുറഞ്ഞത് 36,000 രൂപ നിക്ഷേപിക്കണം. നിക്ഷേപ തുകയ്ക്ക് ഉയർന്ന പരിധിയില്ല.

∙എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീമിന് കീഴിൽ 15 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് പ്രി മെച്വർ  പേയ്മെന്റ് അനുവദിക്കും.

∙സാധാരണക്കാർക്കും, മുതിർന്ന പൗരന്മാർക്കും സ്ഥിര നിക്ഷേപങ്ങൾക്ക് ബാധകമായ പലിശ നിരക്ക് തന്നെയാണ് ഇവിടെയും

∙പ്രത്യേക കേസുകളിൽ ഓവർഡ്രാഫ്റ്റ് അല്ലെങ്കിൽ വാർഷിക തുകയുടെ 75 ശതമാനം വരെ വായ്പ അനുവദിക്കും.

∙പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ എല്ലാ  ഉപഭോക്താക്കൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

∙എൻആർഒ, എൻആർഇ ഉപഭോക്താക്കൾക്ക് എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം സൗകര്യം ലഭിക്കില്ല.

English Summary : Know more about SBI Annuity Deposite Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com