ADVERTISEMENT

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വീണ്ടും വായ്പ നിരക്ക്  ഉയർത്തി. മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് നിരക്കിൽ (എംസിഎൽആർ) 10 ബേസിസ് പോയിന്റ്സിന്റെ വർധനയാണ് ഇത്തവണ വരുത്തിയിരിക്കുന്നത്.  പുതിയ വായ്പാ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിലാകും ജൂണിനു ശേഷം ഇത് രണ്ടാം തവണയാണ് എസ്ബിഐ വായ്പ നിരക്കിൽ വർധന വരുത്തുത്. 

പുതിയ നിരക്ക് വർധന പ്രബല്യത്തിൽ വരുന്നതോടെ ഒരു വർഷത്തെ  കാലാവധിയുള്ള എംസിഎൽആർ 7.40 ശതമാനത്തിൽ നിന്നും 7.50 ശതമാനമായി ഉയരും. ആറ് മാസത്തെ കാലാവധിയുള്ള എംസിഎൽആർ 7.35 ശതമാനത്തിൽ നിന്ന് 7.45 ശതമാനമായി ആയി ഉയരും.

രണ്ട് വർഷത്തെ കാലാവധിയുള്ള എംസിഎൽആർ 7.60 ശതമാനത്തിൽ നിന്ന് 7.70 ശതമാനമായും മൂന്ന് വർഷത്തെ കാലവധിയുള്ള  എംസിഎൽആർ  7.7 ശതമാനത്തിൽ നിന്ന് 7.8 ശതമാനമായും  ഉയരും.

ഈനിരക്കിൽ വീണ്ടും വർധന വരുത്തിയതിനാൽ എം‌സി‌എൽ‌ആർ നിരക്ക് അധിഷ്ഠിത വായ്പ എടുക്കുന്നവരുടെ ഇഎംഐ ചെലവ് ഇനിയും ഉയരാൻ സാധ്യത ഉണ്ട്. നിലവിൽ വായ്പ എടുത്തിട്ടുള്ളവർക്കും പുതിയതായി വായ്പ എടുക്കുന്നവർക്കും ഇത് ബാധകമാകും. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ഇഎംഐ ആണ് ഉയരുക.

എസ്ബിഐ ഭവന–വാഹനവായ്പ പലിശനിരക്കുകൾ

എസ്ബിഐ ഇപ്പോൾ വാഗ്ദാനം ചെയ്യുന്ന ഭവന വായ്പാ നിരക്കുകൾ 7.05 ശതമാനം  മുതൽ 7.55 ശതമാനം വരെയാണ്. വായ്പ എടുക്കുന്നവരുടെ സിബിൽ സ്കോറിനെ ആശ്രയിച്ച് നിരക്ക് വ്യത്യാസപ്പെടും. എസ്ബിഐ നിലവിൽ വാഹന വായ്പകൾ ലഭ്യമാക്കുന്നത് 7.45 ശതമാനം  മുതൽ 8.15 ശതമാനം വരെയുള്ള പലിശ നിരക്കിലാണ്.

എന്താണ് എംസിഎൽആർ?

എം‌സി‌എൽ‌ആർ അഥവ മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് റേറ്റ് എന്നത് ബാങ്കുകൾക്ക് അനുവദിക്കുന്ന ഏറ്റവും കുറഞ്ഞ വായ്പാ നിരക്ക് പരിധിയാണ് ഇതിൽ കുറഞ്ഞ നിരക്കിൽ വായ്പ നൽകാൻ അനുവദിക്കില്ല. ഓരോ മാസവും വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ബാങ്കുകൾ അവരുടെ എസിഎൽആർ നിരക്ക് പുതുക്കും. 

മറ്റ് ബാങ്കുകളും ജൂലൈയിൽ എംസിഎൽആർ നിരക്കുകൾ വർധിപ്പിച്ചിരുന്നു. ബാങ്ക് ഓഫ് ബറോഡ നിശ്ചിത കാലയളവുകളിലെ എംസിഎൽആറിൽ 10-15 ബേസിസ് പോയിന്റ്സിന്റെ വർധനയാണ് വരുത്തിയത്. ജൂലൈ 12 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.

English Summary : SBI Increased Loan Interest Rates Again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com