ADVERTISEMENT

ഉപഭോക്താവിന്റെ എല്ലാ ബാങ്കിങ് ആവശ്യങ്ങളും നിറവേറ്റുന്ന 250 ലധികം ഫീച്ചറുകളുള്ള  'കാനറ എഐ1' എന്ന മൊബൈൽ ബാങ്കിങ് സൂപ്പർ ആപ്ലിക്കേഷൻ ബാങ്ക് പുറത്തിറക്കി. വ്യത്യസ്‌ത സേവനങ്ങൾ ലഭിക്കുന്നതിന് ഇനിമുതൽ ഒന്നിലധികം മൊബൈൽ ആപ്പുകൾ ഉപയോഗിക്കേണ്ട.“എല്ലാവർക്കും, എല്ലായിടത്തും, എല്ലാ സമയത്തും ഇ-ഇടപാടുകൾ” എന്നതാണ് ആപ്പിന്റെ ഉദ്ദേശം.

ഒന്നിലധികം പ്രമേയങ്ങളും ഇഷ്ടാനുസൃതമാക്കാവുന്ന ഡാഷ്‌ബോർഡുകളും പുതിയ ആപ്പിന്റെ പ്രത്യേകതകളാണ്. 11 ഭാഷകളിൽ ലഭ്യമായ ആപ്പ്,  ഷോപ്പിങും  ബിൽ പേയ്‌മെന്റുകൾ, ഫ്ലൈറ്റ്, ഹോട്ടൽ, കാർ ബുക്കിങ്, പേയ്‌മെന്റുകൾ, ലോൺ തിരിച്ചടവ്, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ്, ഡീമാറ്റ് തുടങ്ങിയ നിക്ഷേപ സേവനങ്ങളും,  എല്ലാ ബാങ്കിങ് സേവനങ്ങളും ഒറ്റ കുടകീഴിൽ ലഭിക്കുന്നു. 

നോമിനി ചേർക്കാനും, പിപിഎഫ് അക്കൗണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ടുകൾ, സീനിയർ സിറ്റിസൺസ് സേവിങ്സ് അക്കൗണ്ട്, കിസാൻ വികാസ് പത്ര, പിഎംജെജെബിവൈ, പിഎംഎസ്ബിവൈ, എപിവൈ തുടങ്ങിയ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളും ഇതിലുണ്ട്. 

അക്കൗണ്ട് ബാലൻസ്, യു പി ഐ  സ്കാൻ, പേയ്‌മെന്റ് എന്നിവയും  ലഭ്യമാണ്. അക്കൗണ്ട് ഇല്ലാത്ത ഉപയോക്താക്കൾക്ക് പോലും യു പി ഐയും, ഷോപ്പിംഗ് സൗകര്യവും ഉപയോഗിക്കാം. വീഡിയോ കെ വൈ സി  ഉപയോഗിച്ച് ഡിജിറ്റൽ ആയി അക്കൗണ്ട് തുറക്കാൻ കഴിയും.

English Summary : Canara Bank Introduced New Mobile App With Fully Loaded Features

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com