ADVERTISEMENT

ബാങ്കിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ എടിഎമ്മില്‍ പോകുകയോ ചെയ്യാതെ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ വാട്സാപ്പ് ഉപയോഗിച്ച് എളുപ്പത്തില്‍  അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനും മിനി സ്‌റ്റേറ്റ്‌മെന്റ് എടുക്കാനും കഴിയും.  

എസ്ബിഐ വാട്സാപ്പ് ബാങ്കിങ് സേവനങ്ങള്‍ എങ്ങനെ ഉപയോഗിക്കും?
 

∙എസ്ബിഐയുടെ വാട്സാപ്പ് ബാങ്കിങ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് ഉപഭോക്താക്കള്‍ ആദ്യം റജിസ്റ്റര്‍ ചെയ്യണം. അക്കൗണ്ട് റജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍, ബാങ്ക് നല്‍കുന്ന നമ്പര്‍ ഉപയോഗിച്ച് വാട്സാപ്പില്‍ എസ്ബിഐ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കുന്നതിന് ആദ്യം നിങ്ങളുടെ സമ്മതം നല്‍കേണ്ടതുണ്ട്. റജിസ്റ്റര്‍ ചെയ്യാത്ത ഉപഭോക്താവിന് ഇനിപ്പറയുന്ന സന്ദേശം ലഭിക്കും: നിങ്ങള്‍ എസ്ബിഐ വാട്സാപ്പ് ബാങ്കിങ്  സേവനങ്ങളില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല. റജിസ്റ്റര്‍ ചെയ്യുന്നതിനും ഈ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനും സമ്മതം നല്‍കുന്നതിനുമായി ബാങ്കില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ നിന്ന് WAREG എന്ന് ടൈപ്പ് ചെയ്ത് സ്‌പെയ്‌സ് ഇട്ടതിന്‌ശേഷം നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ കൂടി ടൈപ്പ് ചെയ്ത് 917208933148 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുക.

∙നിങ്ങള്‍ എസ്ബിഐ വാട്സാപ്പ് ബാങ്കിങില്‍ റജിസ്റ്റര്‍ ചെയ്തു കഴിയുമ്പോള്‍, എസ്ബിഐയുടെ 90226 90226 എന്ന നമ്പറില്‍ നിന്ന് നിങ്ങളുടെ വാട്സാപ്പ് ഫോണിലേക്ക് ഒരു സന്ദേശം ലഭിക്കും. ഈ നമ്പര്‍ സേവ് ചെയ്യുക. അതിന് ശേഷം ഈ നമ്പറിലേക്ക്
 Hi SBI' എന്ന് ടൈപ്പ് ചെയ്യുക അല്ലെങ്കില്‍ 'പ്രിയ ഉപഭോക്താവേ, നിങ്ങള്‍ എസ്ബിഐ വാട്സാപ്പ് ബാങ്കിങ് സേവനങ്ങള്‍ക്കായി വിജയകരമായി റജിസ്റ്റര്‍ ചെയ്തു' എന്ന് വാട്സാപ്പില്‍ ലഭിച്ച സന്ദേശത്തിന് മറുപടി നല്‍കുക.

∙നിങ്ങള്‍ മറുപടി അയച്ചുകഴിയുമ്പോള്‍ പ്രിയ ഉപഭോക്താവേ, എസ്ബിഐ വാട്സാപ്പ് ബാങ്കിങ് സേവനങ്ങളിലേക്ക് സ്വാഗതം! എന്ന
സന്ദേശം നിങ്ങള്‍ക്ക് ലഭിക്കും. തുടര്‍ന്ന് ചുവടെയുള്ള ഏതെങ്കിലും ഓപ്ഷനുകളില്‍ ഒന്ന് തിരഞ്ഞെടുക്കാം.

1. അക്കൗണ്ട് ബാലന്‍സ്
2. മിനി സ്റ്റേറ്റ്‌മെന്റ്
3. വാട്സാപ്പ് ബാങ്കിങ്ങില്‍ നിന്ന് റജിസ്ട്രേഷന്‍ റദ്ദാക്കുക


∙നിങ്ങളുടെ അക്കൗണ്ട് ബാലന്‍സാണ് പരിശോധിക്കേണ്ടതെങ്കില്‍ ഓപ്ഷന്‍ 1 തിരഞ്ഞെടുക്കുക. അവസാനത്തെ അഞ്ച് ഇടപാടുകളുടെ മിനി സ്റ്റേറ്റ്മെന്റ് ആണ് വേണ്ടതെങ്കില്‍ ഓപ്ഷന്‍ 2 തിരഞ്ഞെടുക്കുക. എസ്ബിഐ വാട്സാപ്പ് ബാങ്കിങില്‍ നിന്ന് റജിസ്ട്രേഷന്‍ ഡീ-റജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിങ്ങള്‍ക്ക് ഓപ്ഷന്‍ 3 തിരഞ്ഞെടുക്കാം.

∙തിരഞ്ഞെടുക്കുന്നതിനനുസരിച്ച് അക്കൗണ്ട് ബാലന്‍സ് അല്ലെങ്കില്‍ മിനി സ്റ്റേറ്റ്‌മെന്റ്  ലഭിക്കും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും വാട്സാപ്പ് അധിഷ്ഠിത സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.  ഇതിലൂടെ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് അവലോകനം, റിവാര്‍ഡ് പോയിന്റുകള്‍, അവശേഷിക്കുന്ന ബാലന്‍സ്, കാര്‍ഡ് പേയ്മെന്റുകള്‍ എന്നിവയും മറ്റും പരിശോധിക്കാം.

English Summary : How to Do SBI Banking through Whatsapp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com