ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്‍റർനെറ്റ് ബാങ്കിങ് ഉപഭോക്താക്കള്‍ക്ക് 50% വരെ ഡിസ്‌കൗണ്ടുകളും ക്യാഷ് ബാക്കുകളും നല്‍കുന്ന മണ്‍സൂണ്‍ ബൊണാന്‍സ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.ആനുകൂല്യങ്ങളുടെ ഭാഗമായി ഫ്‌ള്പ്കാര്‍ട്ടില്‍ ഓരോ ബുധനാഴ്ചയും 1750 രൂപയുടെ ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ പരമാവധി 300 രൂപ എന്ന നിലയില്‍ 10% ഡിസ്‌കൗണ്ട് ലഭിക്കും. വിവിധ മുന്‍നിര രാബ്യാന്തര ബ്രാന്‍ഡുകളില്‍ ക്രെഡിറ്റ് കാര്‍ഡിന് 10% വരെ ക്യാഷ് ബാക്ക് ലഭിക്കും. വിവിധ ട്രാവല്‍ സൈറ്റുകള്‍, ലൈഫ് സ്‌റ്റൈല്‍, ജ്വല്ലറി ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ആദായ നികുതി റിട്ടേൺ ഫയലിങ് സർവീസ് വരെയുള്ള വിവിധ വിഭാഗങ്ങളില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary : ICICI Bank Monsoon Bonanza Started