ADVERTISEMENT

സ്വകാര്യ മേഖല ബാങ്കായ യെസ് ബാങ്ക് കാലവാധി പൂര്‍ത്തിയാകാതെ സ്ഥിരനിക്ഷേപങ്ങള്‍ പിന്‍വലിക്കുമ്പോള്‍ ഈടാക്കുന്ന പിഴയില്‍ വര്‍ധന വരുത്തി.181 ദിവസമോ അതില്‍  കുറവോ കാലവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഈടാക്കുന്ന പിഴ 0.25 ശതമാനത്തില്‍ നിന്നും 0.5 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. അതുപോലെ, 182 ദിവസമോ അതിന് മുകളിലോ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഈടാക്കുന്ന പിഴ  0.50 ശതമാനത്തില്‍ നിന്നും 0.75 ശതമാനം ആയും ഉയര്‍ത്തിയിട്ടുണ്ട്. പുതിയ നിരക്കുകള്‍ ഓഗസ്റ്റ് 8 മുതല്‍  പ്രാബല്യത്തില്‍ വരും.

മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിര നിക്ഷേപങ്ങളുടെ കാര്യത്തില്‍, 2019 ജൂലൈ 5 നും 2022 മെയ് 15 നും ഇടയിലാണ്  നിക്ഷേപം നടത്തുകയോ പുതുക്കുകയോ ചെയ്തിരിക്കുന്നതെങ്കില്‍ കാലാവധി പൂര്‍ത്തിയാകാതെ പിന്‍വലിക്കുമ്പോള്‍  മേല്‍  പറഞ്ഞ പ്രകാരമുള്ള  പിഴ ബാധകമായിരിക്കും. എന്നാല്‍, ഈ വര്‍ഷം മെയ് 16നോ അതിനുശേഷമോ ആണ് മുതിര്‍ന്ന പൗരന്‍മാര്‍ സ്ഥിരനിക്ഷേപം നടത്തുകയോ പുതുക്കിക്കുകയോ ചെയ്തിട്ടുള്ളതെങ്കില്‍ പിഴ ഈടാക്കില്ല എന്നാണ് യെസ് ബാങ്ക് അറിയിച്ചിരിക്കുന്നത്.
യെസ് ബാങ്ക് ജീവനക്കാരുടെ എഫ്ഡിയുടെ കാര്യത്തില്‍ 2019 ജൂലൈ 5 മുതല്‍ 2021 മെയ് 9 വരെയുള്ള കാലയളവിലാണ്  നിക്ഷേപം നടത്തുകയോ പുതുക്കുകയോ ചെയ്തിട്ടുള്ളതെങ്കില്‍ കാലാവധി പൂര്‍ത്തിയാകും മുമ്പ് പിന്‍വലിക്കുമ്പോള്‍ മുകളില്‍ പറഞ്ഞ നിരക്കുകളില്‍ പിഴ അടയ്ക്കേണ്ടി വരും. അതേസമയം, മെയ്10നും അതിനുശേഷം നിക്ഷേപം നടത്തിയതോ പുതുക്കിയതോ ആയ ബാങ്ക് ജീവനക്കാരുടെ എഫ്ഡികള്‍ക്ക്  ഇത്തരത്തിലുള്ള പിഴയൊന്നും ബാധകമാവില്ല.

കാലാവധി പൂര്‍ത്തിയാകാതെ പിന്‍വലിക്കുന്നതിനുള്ള  പിഴ സ്ഥിരനിക്ഷേപം   പൂര്‍ണ്ണമായി മാത്രമല്ല ഭാഗികമായി പിന്‍വലിക്കുമ്പോഴും  ഈടാക്കും. 5 കോടി രൂപയില്‍ കൂടുതലോ അതിന് തുല്യമോ ആയ മൂല്യങ്ങളുടെ എഫ്ഡിയുടെ കാര്യത്തില്‍ കാലാവധി പൂര്‍ത്തിയാകും മുമ്പ് പിന്‍വലിക്കുന്നതിനുള്ള പിഴ നിലവിലെ 0.25 ശതമാനമായി തുടരും. 

English Summary : Details of Yes Bank Interest Rates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com