ADVERTISEMENT

മഹാമാരിക്ക് ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉണരുകയാണ്. പുതിയ കണക്കുകൾ അനുസരിച്ച് വായ്പ വളർച്ച നിരക്ക് മൂന്ന് വർഷത്തെ ഉയർന്ന നിലയിലാണ്. എന്നാൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം കുറയുന്നുവെന്ന സൂചനകളുമുണ്ട്. ഇത് ശരിയാണെങ്കിൽ ബാങ്കുകൾ സ്ഥിര നിക്ഷേപ നിരക്കുകൾ ഉയർത്തി കൂടുതൽ നിക്ഷേപം ആകർഷിക്കാൻ ശ്രമിക്കും. പണപ്പെരുപ്പം കൂടുന്നതിനാൽ ചെറുകിട നിക്ഷേപകർ ഇതിനെ മറികടക്കാൻ ബാങ്കുകളിൽ നിന്നും നിക്ഷേപങ്ങൾ മ്യൂച്ചൽ ഫണ്ടുകളിലേക്കും ഓഹരികളിലേക്കും മാറ്റുന്ന ഒരു പ്രവണത ഇപ്പോൾ ഇന്ത്യയിലുണ്ടെന്നു ബാങ്ക് ഓഫ് ബറോഡയുടെ ചീഫ് എക്കണോമിസ്റ്റ് അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ വിദേശ നിക്ഷേപം കൂടുതൽ ആകർഷിക്കുന്നതിനായി എച്ച ഡി എഫ് സി ബാങ്ക് വിദേശ ഇന്ത്യക്കാരുടെ അക്കൗണ്ടുകൾക്കു കൂടുതൽ പലിശ നിരക്ക് ഏർപ്പെടുത്തിയിരുന്നു. മറ്റു പല ബാങ്കുകളും നിക്ഷേപം ആകർഷിക്കാനുള്ള കൂടുതൽ പദ്ധതികൾ ഈ മാസം അവതരിപ്പിക്കുന്നുണ്ട്. കോർപ്പറേറ്റ് വായ്പകളെക്കാൾ വ്യക്തിഗത വായ്പകൾക്കാണ് ഇപ്പോൾ കൂടുതൽ ആവശ്യക്കാരുള്ളത്. വായ്പ ഡിമാൻഡ് നിറവേറ്റാൻ ആവശ്യത്തിന് പണമില്ലാത്തതിനാൽ സ്ഥിര നിക്ഷേപ പലിശകൾ ബാങ്കുകൾ കൂട്ടുമെന്ന അഭ്യൂഹം ശക്തമാണ്.

English Summary : Bank Deposit Interst Rate May go High

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com