ADVERTISEMENT

കഴിഞ്ഞ ആഴ്ച ആർബിഐ റിപ്പോ നിരക്കുയർത്തും മുമ്പ് തന്നെ ഹൗസിങ് ഫിനാന്‍സ് കമ്പനിയായ എച്ച്ഡിഎഫ്‌സി ലിമിറ്റഡ് വായ്പാ നിരക്ക് ഉയര്‍ത്തി. ഭവന വായ്പകളുടെ റീട്ടെയില്‍ പ്രൈം ലെന്‍ഡിങ് നിരക്കില്‍ (RPLR) 25 ബേസിസ് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. എച്ച്ഡിഎഫ്‌സിയുടെ അഡ്ജസ്റ്റബിള്‍ റേറ്റ് ഹോം ലോണ്‍ (ARHL) നിരക്കുകള്‍ ബെഞ്ച്മാര്‍ക്ക് ചെയ്യുന്ന നിരക്കാണ് ആര്‍പിഎല്‍ആര്‍. വായ്പാ നിരക്ക് ഉയരുന്നതിന് അനുസരിച്ച് ഭവന വായ്പയുടെ ഇഎംഐ തുകയും കൂടും. അതിനാല്‍ പലിശനിരക്കിലെ ഈ വര്‍ധന എച്ച്ഡിഎഫ്സിയില്‍ നിന്ന് ഭവനവായ്പ എടുക്കുന്നവര്‍ക്ക് അധിക ഭാരം നല്‍കാന്‍ സാധ്യത ഉണ്ട്. നിലവില്‍ വായ്പ എടുത്തിട്ടുള്ളവര്‍ക്കും  പുതിയതുമാ വായ്പ എടുക്കുന്നവര്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. പുതിയ നിരക്ക് വര്‍ധന ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തിലായി. പുതുക്കിയ നിരക്കുകള്‍

പുതിയ വായ്പ എടുക്കുന്നവര്‍ക്ക് ബാധകമാകുന്ന  പുതുക്കിയ നിരക്കുകള്‍ 7.80 ശതമാനം മുതല്‍ 8.30 ശതമാനം വരെ ആയിരിക്കും. പഴയ നിരക്ക് 7.55 ശതമാനം മുതല്‍ 8.05 ശതമാനം വരെയായിരുന്നു. നിലവിലുള്ള ഉപഭോക്താക്കൾക്കും നിരക്കുകളില്‍ 25 ബേസിസ് പോയിന്റ്‌സ് അല്ലെങ്കില്‍ 0.25 ശതമാനം വര്‍ധന ഉണ്ടാകും. രണ്ടു മാസത്തിനിടെ എച്ച്ഡിഎഫ്സി നടപ്പാക്കുന്ന അഞ്ചാമത്തെ  നിരക്ക് വര്‍ധനയാണിത്. ഈ വര്‍ഷം മെയ് മുതല്‍ വായ്പ നിരക്ക് 115 അടിസ്ഥാന പോയിന്റ് വര്‍ധിപ്പിച്ചു.

English Summary : HDFC Increased Home Loan Interest Rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com