ന്നാ ഇനി ശല്യം ചെയ്യ്, ആർബിഐ ഇടപെടും

HIGHLIGHTS
  • വായ്പ എടുത്തവരെ അപമാനിച്ചാൽ ഇനി ആർബിഐ നടപടപകൾ
sad
SHARE

ബാങ്കിൽ നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ നിങ്ങളെ റിക്കവറി നടപടികൾക്കായി അവർ ശല്യപ്പെടുത്താറുണ്ടോ? എങ്കിൽ ഇനിയതു നടക്കില്ല. റിസർവ് ബാങ്ക് ഇക്കാര്യത്തിൽ ധനസ്ഥാപനങ്ങൾക്ക് കർശനമായ നിർദ്ദേശം നൽകി.

∙വായ്പയെടുത്ത വ്യക്തിയെ രാവിലെ 8 നു മുൻപും വൈകീട്ട് ഏഴിനു ശേഷവും വിളിച്ച് ശല്യപ്പെടുത്താൻ പാടില്ല.

∙റിക്കവറിക്കു നിയോഗിക്കുന്ന ഏജന്റുമാർ വായ്പയെടുത്തവരെ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ഭീഷണിപ്പെടുത്തുകയോ ശല്യം ചെയ്യുകയോ അരുത്.

∙പൊതു സമൂഹത്തിൽ അപമാനിക്കരുത്.

∙അനുയോജ്യമല്ലാത്ത സന്ദേശങ്ങൾ അയക്കാനും പാടില്ല.

∙തിരിച്ചടവ് മുടങ്ങിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകരുത്.

∙റിക്കവറി ഏജൻസികൾ സ്വീകരിക്കുന്ന എല്ലാ നടപടികളുടെയും ഉത്തരവാദിത്തം വായ്പാ ദാതാവായ ധനകാര്യ സ്ഥാപനത്തിനു തന്നെയായിരിക്കും.

റിസർവ് ബാങ്കിന്റെ പുതിയ ഉത്തരവ് എല്ലാ ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനസ്ഥാപനങ്ങൾക്കും ബാധകമാണ്. നിലവിൽ ഹൗസിങ് ഫിനാൻസ് കമ്പനികൾക്കും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കും മാത്രമായി നിശ്ചയിച്ചിരുന്ന വ്യവസ്ഥയാണ്  എല്ലാ വായ്പകൾക്കും ബാധകമാക്കിയത്. വായ്പാ കുടിശിക തിരിച്ചുപിടിക്കുന്ന അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനികൾക്കും (എആർസി) ഉത്തരവ് ബാധകമായിരിക്കും.

English Summary : Reserve Bank Said Never Disturbe Loan Defaulters

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}