ബാങ്കില്‍ പോകേണ്ട! വീഡിയോ കെവൈസി വഴി എസ്ബിഐ അക്കൗണ്ട് തുറക്കാം

HIGHLIGHTS
  • സാധാരണ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിന് ബാധകമായ സേവന നിരക്കുകള്‍
sbi-Logo2
SHARE

എസ്ബിഐയില്‍ പുതിയ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കണോ? എങ്കില്‍ അതിനായി ബാങ്കിന്റെ ശാഖ സന്ദര്‍ശിക്കേണ്ട,വീട്ടിലിരുന്ന് ഓണ്‍ലൈനായി അക്കൗണ്ട് തുറക്കാനാകും. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം വീഡിയോ കെവൈസി വഴി സേവിങ്‌സ് അക്കൗണ്ടുകള്‍ തുറക്കാനുള്ള സൗകര്യം കൂടി എസ്ബിഐ ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ട്. 

ഈ സൗകര്യം ഉപയോഗപ്പെടുത്തി ബാങ്കില്‍ പോകാതെ തന്നെ ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെയിരുന്നും  എസ്ബിഐയുടെ ഇന്‍സ്റ്റ സേവിങ്‌സ് അക്കൗണ്ട് തുറക്കാം. ഇതിനായി പാന്‍, ആധാര്‍ വിശദാംശങ്ങള്‍ മതി.

വീഡിയോ കെവൈസി വഴി എസ്ബിഐ ഇന്‍സ്റ്റ സേവിങ്‌സ് അക്കൗണ്ട് എങ്ങനെ തുറക്കാം?

എസ്ബിഐയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത് പ്രകാരം, എസ്ബിഐ ഇന്‍സ്റ്റ സേവിങ്‌സ് അക്കൗണ്ട് തുറക്കുന്നതിന് ചുവടെ പറയുന്ന ഘട്ടങ്ങള്‍ പിന്തുടരുക

ഘട്ടം 1: യോനോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഘട്ടം 2:  ഇതില്‍ കാണുന്ന New to SBI എന്നതില്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് Open Savings Account എന്നതില്‍ ക്ലിക് ചെയ്യുക അതിന് ശേഷം  Without Branch visit എന്നത് തിരഞ്ഞെടുക്കുക. തുടര്‍ന്ന് Insta Plus Savings Account എന്നതില്‍ ക്ലിക് ചെയ്യുക

ഘട്ടം 3: തുടര്‍ന്ന്  നിങ്ങളുടെ പാന്‍, ആധാര്‍ വിശദാംശങ്ങള്‍ നല്‍കുക

ഘട്ടം 4: ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കുക.

ഘട്ടം 5: മറ്റ് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക

ഘട്ടം 6: വീഡിയോ കോളിനുള്ള സമയം നിശ്ചയിക്കുക

ഘട്ടം 7: വീഡിയോ കെവൈസിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം നിശ്ചിത സമയത്ത് യോനോ ആപ്പിലേക്ക് ലോഗിന്‍ ചെയ്യുക. ബാങ്ക് ഉദ്യോഗസ്ഥര്‍ വിശദാംശങ്ങള്‍  സ്ഥിരീകരിച്ചതിന് ശേഷം നിങ്ങളുടെ അക്കൗണ്ട് തുറക്കുകയും സജീവമാക്കുകയും ചെയ്യും.

എസ്ബിഐ ഇന്‍സ്റ്റ സേവിങ്‌സ് അക്കൗണ്ടിന്റെ സവിശേഷതകള്‍

∙ഈ അക്കൗണ്ട് പേപ്പര്‍ രഹിതമാണ്

∙അക്കൗണ്ട് തുറക്കുന്നതിന്  ബ്രാഞ്ച് സന്ദര്‍ശനം ആവശ്യമില്ല.

∙അക്കൗണ്ട് തുറക്കുന്നതിന്  ആധാര്‍, പാന്‍  വിശദാംശങ്ങള്‍ ആവശ്യമാണ്.

∙ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ നല്‍കണം.

∙ഉപഭോക്താവിന് എന്‍ഇഎഫ്ടി, ഐഎംപിഎസ്, യുപിഐ എന്നിവ ഉപയോഗിച്ച് യോനോ  ആപ്പ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ എസ്ബിഐ വഴി അതായത് ഇന്റര്‍നെറ്റ് ബാങ്കിങ് വഴി പണം കൈമാറാന്‍ കഴിയും.

∙റുപേ ക്ലാസിക് കാര്‍ഡ് ലഭിക്കും.

∙യോനോ ആപ്പ് വഴി 24 മണിക്കൂറും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാകും

∙എസ്എംഎസ് അലേര്‍ട്ടുകള്‍, എസ്ബിഐ ക്വിക്ക് മിസ്ഡ് കോള്‍ സൗകര്യം എന്നിവ ലഭ്യമാണ്.

∙ഇന്റര്‍നെറ്റ് ബാങ്കിങ് വഴി അക്കൗണ്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും

∙നോമിനേഷന്‍  നിര്‍ബന്ധമാണ്.

∙ഈ അക്കൗണ്ടിന്  ചെക്ക് ബുക്ക് ലഭ്യമാക്കില്ല. മാത്രമല്ല  ഡെബിറ്റ്/വൗച്ചര്‍ ഇടപാടുകളോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഒപ്പ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങളോ ബ്രാഞ്ചില്‍ അനുവദിക്കുകയുമില്ല. അതേസമയം ഉപഭോക്താവ് ഹോം ബ്രാഞ്ച് സന്ദര്‍ശിച്ച് ഒപ്പ് അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞാല്‍ ചെക്ക് ബുക്ക് നല്‍കും.

∙ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍ പാസ്ബുക്ക് നല്‍കും.

∙മറ്റെല്ലാ സേവനങ്ങള്‍ക്കുമുള്ള നിരക്കുകള്‍ നിലവില്‍ സാധാരണ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിന് ബാധകമായ  സേവന നിരക്കുകള്‍ക്ക് അനുസരിച്ചായിരിക്കും

English Summary : How to Start SBI Insta Savings Account Through Video KYC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}