പുതുതലമുറ ബാങ്കിങ് സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര

HIGHLIGHTS
  • ഡിജിറ്റൽ ബാങ്കിങിൽ ശ്രദ്ധ പതിപ്പിക്കും
bank-of-maharastra1
SHARE

ഡിജിറ്റല്‍ ബാങ്കിങ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി ഏറ്റവും മികച്ച പുതുതലമുറ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ നീക്കങ്ങള്‍ ശക്തമാക്കുമെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ എ എസ് രാജീവ് പറഞ്ഞു. ബാങ്കിന്റെ 88-ാമത് സ്ഥാപക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന പൊതുമേഖലാ ബാങ്ക് ആക്കി മാറ്റിയ ജീവനക്കാരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. അറുന്നൂറോളം ഉപഭോക്താക്കളെ പങ്കെടുപ്പിച്ചായിരുന്നു മുന്‍നിര പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സ്ഥാപക ദിനം പൂനെയില്‍ ആഘോഷിച്ചത്.  മൂലധനം വര്‍ധിപ്പിക്കാനായി അടുത്തിടെ ബാങ്ക് നടത്തിയ ടയര്‍  ബോണ്ടുകളുടെ സമാഹരണത്തിനു മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷീഷ് പാണ്ഡെ പറഞ്ഞു.  
റിസര്‍വ് ബാങ്ക് നോമിനി ഡയറക്ടര്‍ മനോജ് കുമാര്‍ വര്‍മ, ഷെയര്‍ഹോള്‍ഡര്‍ ഡയറക്ടര്‍ രാകേഷ് കുമാര്‍, ഡയറക്ടര്‍ സര്‍ദാര്‍ ബാല്‍ജിത്ത് തുടങ്ങിയവരും ബാങ്കിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

English Summary : Bank of Maharastra Celebrated 88th foundation Day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}