ബാങ്കിൽ പണം സൂക്ഷിക്കുന്നതിനും ഫീസ്!

HIGHLIGHTS
  • സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ കൂടുതൽ ചെലവഴിപ്പിക്കുന്നതിനാണ് നെഗറ്റീവ് പലിശ നിരക്കുകൾ
bank account
SHARE

പണപ്പെരുപ്പം കൂടുമ്പോൾ അത് കുറയ്ക്കുന്നതിനായി കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകൾ ഉയർത്തുന്നത് സാധാരണമാണല്ലോ. ഇങ്ങനെ പലിശ നിരക്കുകൾ ഉയർത്തുമ്പോൾ നമ്മുടെ സ്ഥിര നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ ലഭിക്കും. എന്നാൽ വായ്പകൾക്ക് പലിശ കൂടുകയും ചെയ്യും. 1970 കൾക്ക് മുൻപ് ജനിച്ച പല ഇന്ത്യക്കാരും ഇപ്പോഴും തങ്ങളുടെ സമ്പാദ്യം ബാങ്കുകളിൽ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. സ്ഥിര വരുമാനം ഉറപ്പായും ലഭിക്കുമെന്നുള്ളതാണ് അവരെ അതിലേക്ക് ആകർഷിക്കുന്നത്. എന്നാൽ ബാങ്കുകളിൽ പണം സൂക്ഷിക്കുന്നതിന് നമ്മുടെ നാട്ടിലും 1990 കളെയും, അതിനു മുൻപുള്ള സമയങ്ങളെയും വെച്ച് പലിശ നിരക്കുകൾ കുത്തനെ കുറഞ്ഞിട്ടുണ്ട്. 13 മുതൽ 15 ശതമാനം വരെ പലിശ ലഭിച്ചിരുന്ന കാലം ഇന്ത്യയിലുണ്ടായിരുന്നു എന്ന് ഇപ്പോഴാരും വിശ്വസിക്കുക പോലുമില്ല. എന്നാൽ ഇനിയുള്ള കാലത്ത് ബാങ്കിൽ പണം സൂക്ഷിക്കുന്നതിന് അങ്ങോട്ട് ബാങ്കിന് ഫീസ് കൊടുക്കേണ്ട ഒരു ഗതികേട് വരുമോ?

പല രാജ്യങ്ങളിലും ഇപ്പോൾ തന്നെ അത്തരമൊരു സംവിധാനം ഉണ്ട്. പണം ബാങ്കിൽ സൂക്ഷിക്കാതെ, സമ്പദ് വ്യവസ്ഥകളെ ഉത്തേജിപ്പിക്കാൻ  കൂടുതൽ ചെലവഴിപ്പിക്കുന്നതിനു വേണ്ടിയാണ് നെഗറ്റീവ് പലിശ നിരക്കുകൾ നിശ്ചയിക്കുന്നത് .

സ്വിറ്റ്സർലൻഡ് 

സ്വിറ്റ്സർലൻഡിന്റെ പലിശ നിരക്ക് നിലവിൽ -0.75% ആണ്. കഴിഞ്ഞ അഞ്ച് വർഷമായി സ്വിസ് നാഷണൽ ബാങ്ക് ഇതേ പലിശ നിരക്കാണ് നൽകുന്നത്.

ഡെന്മാർക് 

സെൻട്രൽ ബാങ്ക് ഓഫ് ഡെൻമാർക്ക്, അവിടത്തെ  പ്രാഥമിക പലിശ നിരക്ക് -0.60% ആക്കി, അതിന്റെ മുൻ നിരക്കിൽ നിന്ന് -0.75% വർദ്ധനവ് വരുത്തി .

ജപ്പാൻ 

2016 മുതൽ ജപ്പാനിൽ  നെഗറ്റീവ് പലിശനിരക്കുകൾ ഉണ്ട്. ബാങ്ക് ഓഫ് ജപ്പാനിലെ പലിശ നിരക്കുകൾ നെഗറ്റീവായതിൽ പിന്നെ അവിടത്തെ കേന്ദ്ര ബാങ്ക് ഓരോ തവണയും പലിശ നിരക്കുകൾ നിശ്ചയിക്കുന്നത് സാമ്പത്തിക ലോകത്തെ ചൂടുള്ള വാർത്തയായിരുന്നു. ജപ്പാനിൽ കോർപ്പറേറ്റ് കടങ്ങൾക്കെതിരെ സർക്കാർ 0% നിരക്കിൽ ഈടായി വായ്പയും കൊടുക്കും.

പൂജ്യത്തിനും താഴെയുള്ള പലിശ നിരക്കുകൾ ഇന്ത്യയിൽ അടുത്തൊന്നും വരാൻ സാധ്യതയില്ലെങ്കിലും ഭാവിയിൽ വന്നുകൂടായ്കയില്ല.ലോകമെമ്പാടും പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ നെഗറ്റീവ് പലിശ നിരക്കുകളുള്ള രാജ്യങ്ങൾ പോലും പലിശ നിരക്കുകൾ ഉയർത്തി ബാങ്കുകളിലേക്ക് നിക്ഷേപം ആകർഷിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്. അതുകൊണ്ടുതന്നെ ഈ ആഴ്ച പല കേന്ദ്ര ബാങ്കുകളും  പ്രഖ്യാപിക്കുന്ന പലിശ നിരക്കുകൾ ആകാംഷയോടെ  ഉറ്റുനോക്കുകയാണ് സാമ്പത്തിക ലോകം.

English Summary : Fee for Bank Deposit 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}