പ്രവചനങ്ങളെ കാറ്റിൽ പറത്തി രൂപ വീണ്ടും വീഴുന്നു

HIGHLIGHTS
  • റിസർവ് ബാങ്ക് ശക്തമായി വിപണിയിൽ ഇടപ്പെടാത്തത് കാരണമാണ്
currency-rupee
SHARE

അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം കുറച്ച് ദിവസങ്ങൾ പിടിച്ചു നിന്നതിനു ശേഷം വീണ്ടും താഴുന്നു. ഇന്ന് രാവിലെയുള്ള വ്യാപാരത്തിൽ രൂപ 41 പൈസ ഇടിഞ്ഞ് 81.20 ൽ എത്തി. 80 രൂപക്ക് മുകളിൽ ഇന്ത്യൻ രൂപ പോകില്ലെന്ന പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ഏറ്റവും  താഴ്ന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. 

∙അമേരിക്കൻ പലിശ നിരക്കുകൾ വർധിപ്പിച്ചത് 

∙ആഗോള മാന്ദ്യം കടുക്കുമെന്ന പേടി 

∙മിക്ക രാജ്യങ്ങളുടെയും സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് ഉയർത്തുന്നത് 

∙വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഒരിടവേളക്ക് ശേഷം വീണ്ടും ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും പിൻവലിയുന്നത് 

∙അമേരിക്കൻ ബോണ്ട്  വരുമാനം കൂടുന്നത് 

∙ഡോളറിന്റെ ഡിമാൻഡ് കൂടുന്നത് 

∙റിസർവ് ബാങ്ക് ശക്തമായി വിപണിയിൽ  ഇടപ്പെടാത്തത് 

∙ഇന്ത്യൻ ബാങ്കുകളിലെ പണ ലഭ്യത കുറഞ്ഞത് 

∙ഇന്ത്യൻ ഓഹരി വിപണികളിലെ ഇടിവ് 

എന്നീ കാരണങ്ങളെല്ലാം തന്നെ ഡോളറിനെ ശക്തിപ്പെടുത്തുകയാണ്. എന്നാൽ രൂപയെ കൂടുതൽ കരുത്തുള്ളതാക്കാൻ കേന്ദ്ര സർക്കാർ റഷ്യയുമായി രൂപയിൽ വ്യാപാരം തുടങ്ങാൻ ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. രാജ്യാന്തര വ്യാപാരം രൂപയിൽ തുടങ്ങുകയാണെങ്കിൽ അത് പതുക്കെ രൂപയെ ശക്തിപ്പെടുത്താൻ സാധ്യതയുണ്ട്.

English Summary : Rupee is Going Down Against Dollar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}