ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക അടച്ചാൽ ഇനി അധിക ചാർജ് ഈടാക്കും

card
SHARE

ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണോ നിങ്ങൾ വാടക അടയ്ക്കുന്നത്?എങ്കിൽ ഇനി മുതൽ അധിക ചാർജ് നൽകേണ്ടി വരും. ഐസിഐസിഐ ക്രെഡിറ്റ് കാർഡ് വഴി വാടക അടയ്ക്കുന്നവരിൽ നിന്നും ഇനി മുതൽ ഒരു ശതമാനം ഫീസ് ഈടാക്കുമെന്ന് ബാങ്ക് അറിയിച്ചു. 2022 ഒക്‌ടോബർ 20 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ബാങ്ക്  എസ്എംഎസിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

ആദ്യ ബാങ്ക് ഐസിഐസിഐ 

ഇതുവരെ, ഇത്തരം ഇടപാടുകൾക്ക്  ഏതെങ്കിലും ഒരു ബാങ്കോ ക്രെഡിറ്റ് കാർഡ് കമ്പനിയോ  ഫീസ് ഈടാക്കിയിരുന്നില്ല. ഇതോടെ ക്രെഡിറ്റ് കാർഡുകൾ മുഖേനയുളള വാടക പേയ്‌മെന്റുകൾക്ക് ഫീസ് ഏർപ്പെടുത്തുന്ന ആദ്യ ബാങ്കായി മാറും ഐസിഐസിഐ ബാങ്ക്. വരും ദിവസങ്ങളിൽ മറ്റു ബാങ്കുകളും ഈ പാത പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക അടയ്ക്കുന്നതിന് ഫീസ് ഈടാക്കി തുടങ്ങുന്നതിനുള്ള കാരണം എന്താണെന്ന് ഐസിഐസിഐ ബാങ്ക് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വാടക പേയ്‌മെന്റുകളുടെ പേരിൽ ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്യുന്നത് തടയാൻ ഈ നീക്കം സഹായിച്ചേക്കും.

ആർക്കാണ് ബാധകമാവുക?

ക്രെഡ്, റെഡ്ജിറാഫ്, മൈഗേറ്റ്, പേടിഎം, മാജിക്ബ്രിക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ക്രെഡിറ്റ് കാർഡ് മുഖേന വാടക അടയ്ക്കുന്നവരെ ഈ തീരുമാനം ബാധിക്കാൻ സാധ്യത ഉണ്ട്. ഇത്തരത്തിൽ വാടക അടയ്ക്കുന്നതിന് സൗകര്യം ഒരുക്കുന്ന പ്ലാറ്റ്‌ഫോമുകൾ സാധാരണയായി ഓരോ ഇടപാടിനും കൺവീനിയൻസ് ഫീസ് ഈടാക്കാറുണ്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ചുമത്തുന്ന ഈ ഫീസിന് പുറമെയായിരിക്കും  ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളിൽ നിന്നും ഈടാക്കുന്ന ഈ ഫീസ്.

English Summary :Fee for Rent Payment Through ICICI Bank Credit Card

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}