ADVERTISEMENT

മുൻകാലങ്ങളെ അപേക്ഷിച്ച് സാമ്പത്തിക ലോകത്ത്‌ ഓരോ ഒന്നാം തിയതിയും പല മാറ്റങ്ങളും ഇപ്പോൾ  വരുന്നുണ്ട്. ഡെബിറ്റ് കാർഡുകൾ മുതൽ ഡീമാറ്റ് അക്കൗണ്ടിൽ വരുന്ന മാറ്റങ്ങൾ വരെ ഇതിൽപ്പെടും.

∙ക്രെഡിറ്റ് കാർഡുകൾക്കും, ഡെബിറ്റ് കാർഡുകൾക്കും പകരം 16 അക്ക നമ്പർ ഉപയോഗിക്കുന്ന രീതി നിലവിൽ വരും. ടോക്കണൈസേഷൻ എന്നറിയപ്പെടുന്ന ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. 

∙അടൽ പെൻഷൻ യോജനയിൽ നികുതി ദായകർക്ക് ഇന്നു കൂടി മാത്രം ചേരാം. നാളെ മുതൽ ചേരുന്നവരുടെ അക്കൗണ്ട് കണ്ടെത്തിയാലുടൻ റദ്ദാക്കും. അതുവരെയടച്ച പണം തിരികെ നൽകും

∙എൻ പി എസിന്റെ ഇ നോമിനേഷൻ പദ്ധതിയിൽ മാറ്റം വന്നിട്ടുണ്ട്. 30 ദിവസത്തിനകം നോമിനേഷനുമായി ബന്ധപ്പെട്ട് നടപടികളൊന്നും നോഡൽ ഓഫീസർ കൈകൊണ്ടില്ലെങ്കിൽ അത് അപേക്ഷിച്ച പ്രകാരം സ്വീകരിച്ചു എന്നാണ് അർത്ഥമാക്കുന്നത്. 

∙ഡീമാറ്റ് അക്കൗണ്ടിൽ ' 2 ഫാക്ടർ വെരിഫിക്കേഷൻ' എന്ന ഇരട്ടപ്പൂട്ട് നിർബന്ധമാക്കി. ഉപഭോക്താവിന് മാത്രമറിയുന്ന നമ്പർ  വെച്ചുള്ള ഈ രീതി ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനാണ്‌ .

∙യു ടി എസ് ഓൺ മൊബൈൽ ടിക്കറ്റ് ആപ്പ് റെയിൽവേ പരിഷ്കരിച്ചു. ഇതിലൂടെ റിസർവഷൻ ഇല്ലാത്ത സാധാരണ യാത്ര ടിക്കറ്റും, പ്ലാറ്റ് ഫോം ടിക്കറ്റും, സീസൺ ടിക്കറ്റും എടുക്കാനാകും. 

∙പുതിയ ക്രെഡിറ്റ് കാർഡ് ലഭിച്ചശേഷം 30 ദിവസത്തിലധികം ഉപയോഗിക്കാതെ  കൈയിൽ വച്ചിരുന്നാൽ ഒ  ടി പി ഉപയോഗിച്ച് മാത്രമേ അതിനെ പിന്നീട് പ്രവർത്തനക്ഷമമാക്കാൻ സാധിക്കുകയുള്ളൂ.

English Summary : Know these Financial Changes from October

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com