ADVERTISEMENT

സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളിലും ബാങ്കുകളിലും നിക്ഷേപമുള്ളവർക്ക് ഒരു സന്തോഷ വാർത്ത! ഇവ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടുന്നു. പുതിയ നിക്ഷേപം ആരംഭിക്കുന്നവർക്കും നിലവിലെ നിക്ഷേപം പുതുക്കുന്നവർക്കുമാണ് ഇങ്ങനെ കൂടുതൽ നേട്ടം കിട്ടുക.

സർവീസ് ബാങ്കുകളിലെ പലിശ കുടും

സർവീസ് സഹകരണ ബാങ്കുകൾ, അർബൻ സഹകരണ സംഘങ്ങൾ, പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കുകൾ, റീജിയണൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്, എംപ്ലോയീസ് സഹകരണ സംഘങ്ങൾ, അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെൻറ് സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളും സ്വീകരിക്കുന്ന നിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കിയിട്ടുണ്ട്.

പുതിയ പലിശ നിരക്ക് ഇങ്ങനെ

cop-interest

അധിക പലിശ അര ശതമാനത്തിലേറെ

മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് അര ശതമാനം അധിക പലിശ ലഭിക്കും.

കേരള സംസ്ഥാന സഹകരണ ബാങ്ക്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എന്നിവ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കും പുതുക്കിയിട്ടുണ്ട്. ഒരു വർഷം മുതൽ രണ്ടു വർഷത്തിനു താഴെയുള്ള നിക്ഷേപങ്ങൾക്ക് പരമാവധി 6.75 ശതമാനം പലിശ  ലഭിക്കും. നേരത്തെ  ഇത് 6.25 ശതമാനമായിരുന്നു.

English Summary : Co Operative Bank Revised Interest Rate for Fixed Deposits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com