ADVERTISEMENT

ഒരു മികച്ച ബിസിനസ് ആശയമുണ്ടോ കയ്യിൽ? അതിന്റെ സാമ്പത്തിക പ്രവർത്തനക്ഷമത ബോധ്യപ്പെടുത്താൻ കഴിയുമോ? എങ്കിൽ സെക്യൂരിറ്റിയൊന്നും ഇല്ലാതെ തന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ തരും.

വനിതകൾക്കും പിന്നോക്കക്കാർക്കും മുൻഗണന

കേന്ദ്ര ഗവൺമെന്റിന്റെ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സ്കീമിന്റെ കീഴിൽ 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് വായ്പ അനുവദിക്കുക. വനിതകൾക്കും പിന്നോക്ക വിഭാഗക്കാർക്കും മുൻഗണനയുണ്ട്. 18 വയസ്സിനു മുകളിൽ ഉള്ളവർക്ക് അപേക്ഷിക്കാം.

ഉൽപാദനം, സേവനം, ട്രേഡിങ് എന്നീ വിഭാഗങ്ങളിൽ എം.എസ് എം ഇ സംരംഭമായി റജിസ്റ്റർ ചെയ്തു  തുടങ്ങുന്ന സ്ഥാപനങ്ങൾക്കാണ് വായ്പ അനുവദിക്കുക. ടേം ലോൺ ആയോ പ്രവർത്തന മൂലധനമായോ അല്ലെങ്കിൽ ഇതു രണ്ടും ചേർന്ന് കോംപസിറ്റ് വായ്പ ആയോ എടുക്കാം. 

വേണം നല്ല പ്രോജക്റ്റ് റിപ്പോർട്ട്

ലോണിനു അപേക്ഷിക്കുമ്പോൾ സ്വീകാര്യമായ പ്രോജക്റ്റ് റിപ്പോർട്ടിനോടൊപ്പം സ്ഥാപനത്തിന്റെ റജിസ്ടേഷൻ രേഖകളും ബന്ധപ്പെട്ട ലൈസൻസുകളും കെ.വൈ.സിയും ഹാജരാക്കുകയാണെങ്കിൽ ഉടൻ ലോൺ ലഭിക്കും. 

കൃത്യമായ ഫിനാൻഷ്യൽ പ്ലാൻ ഇല്ലാതെയാണ് പലപ്പോഴും പദ്ധതികൾ സംരംഭകർ സമർപ്പിക്കുക. പദ്ധതിയുടെ സാമ്പത്തിക പ്രവർത്തന ക്ഷമത ബാങ്കിനു ബോധ്യമായാൽ ലോൺ അനുവദിക്കുന്നതിൽ തടസമൊന്നുമുണ്ടാകില്ലെന്ന് എസ്.ബി.ഐ.യുടെ സ്റ്റാന്‍ഡ് അപ് ലോൺ കൈകാര്യം ചെയ്യുന്ന എസ്.എം. ഇ ബ്രാഞ്ചിന്റെ ചീഫ് മാനേജർ സന്ദീപ്. എ പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9447707828

English Summary : Know More About Stand Up Loans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com