സഹകരണ സ്ഥിര നിക്ഷേപം: പിഴകൂടാതെ പുതുക്കി ഉയർന്ന പലിശ നേടാനായേക്കും

HIGHLIGHTS
  • നിക്ഷേപം പുതുക്കാനുള്ള വലിയ തിരക്ക്
currency7
SHARE

സഹകരണ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ച സാഹചര്യത്തിൽ പുതിയ പലിശ നിരക്ക് നേടാനുള്ള നെട്ടോട്ടത്തിലാണ് നിക്ഷേപകർ. സഹകരണ ബാങ്കുകളിൽ സ്ഥിര നിക്ഷേപം പുതുക്കാനുള്ള നിക്ഷേപകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

നിക്ഷേപം പുതുക്കുമ്പോൾ

നിലവിലെ സ്ഥിര നിക്ഷേപം കാലാവധി തീരുന്നതിനു മുമ്പേ അവസാനിപ്പിച്ച് പുതുക്കി നിക്ഷേപിക്കാനാണ് കൂടുതൽ ഇടപാടുകാരും താല്പര്യപ്പെടുന്നത്. എന്നാൽ കാലവധി പൂർത്തിയാകാത്ത സ്ഥിര നിക്ഷേപങ്ങൾ പുതുക്കുമ്പോൾ മിക്ക ബാങ്കുകളും പിഴ ഈടാക്കാറുണ്ട്. സ്ഥിര നിക്ഷേപങ്ങൾ കാലാവധിക്കു മുമ്പു അവസാനിപ്പിക്കുമ്പോൾ ബാധകമാകുന്ന വ്യവസ്ഥകളാണ് ബാങ്കുകൾ ഇക്കാര്യത്തിലും സ്വീകരിക്കുന്നത്. ഇതനുസരിച്ച് പൂർത്തിയായ കാലയളവിലേക്ക് നിക്ഷേപ സമയത്ത് ബാധകമായിരുന്ന പലിശ നിരക്കിൽ ഒരു ശതമാനം പിഴ കുറച്ച് കണക്കാക്കി നിക്ഷേപം അവസാനിപ്പിച്ചു നൽകും. പിന്നീട് അത് പുതിയ പലിശ നിരക്കിൽ പുതുക്കി നിക്ഷേപിക്കാം.

പിഴ ഈടാക്കാത്ത ബാങ്കുകളും ഉണ്ട്

സംസ്ഥാനത്തെ അർബൻ ബാങ്കുകൾ ഉൾപ്പെടെയുള്ള  ചില സഹകരണ ബാങ്കുകൾ പിഴകൂടാതെ സ്ഥിര നിക്ഷേപങ്ങൾ അവസാനിപ്പിച്ച് പുതിയ പലിശ നിരക്കിൽ പുതുക്കി നൽകുന്നുണ്ട്. എന്നാൽ എല്ലാ സഹകരണ ബാങ്കുകളിലും ഈ സൗകര്യം ലഭ്യമല്ല. ബാങ്കുകളുടെ ഭരണ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുന്നതിനൊപ്പം കൂടുതൽ നിക്ഷേപം ആകർഷിക്കുക എന്ന കാഴ്ചപ്പാടും ഈ നിക്ഷേപസൗഹൃദ തീരുമാനത്തിനു പിന്നിലുണ്ട്. ഇടപാടുകാർ നിക്ഷേപം പുതുക്കുന്നതിലൂടെ അത്  ദീർഘകാലം മറ്റെങ്ങും പോകാതെ നിലനിന്നു കിട്ടുമെന്ന നേട്ടവും ബാങ്കിനുണ്ട്. സ്ഥാപനത്തിന്റെ ധനസ്ഥിതി, ഫണ്ടിന്റെ ആവശ്യം, നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ ബാങ്കുകൾ തമ്മിലുള്ള മത്സരം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ഭരണസമിതി ഇത്തരം തീരുമാനമെടുക്കുന്നത്.

ഭരണസമിതി ചെയ്യുന്നത്

കാലാവധി പൂർത്തിയാകാത്ത സ്ഥിര നിക്ഷേപം പൂർത്തിയായ കാലയളവിലേക്ക് പഴയ നിരക്കിൽ പലിശ കണക്കാക്കി പിഴ കൂടാതെ അവസാനിപ്പിച്ച് പുതിയ നിരക്കിലേക്ക് പുതുക്കി (റീ ഇൻവെസ്റ്റ്മെന്റ് )നൽകുന്നു. ഇതിലൂടെ നിക്ഷേപകരുടെ സാമ്പത്തിക നഷ്ടം കുറയ്ക്കാൻ സാധിക്കും. നിങ്ങളുടെ സഹകരണ ബാങ്കിലും ഇത്തരം സൗകര്യമുണ്ടോ എന്ന് അന്വേഷിക്കുക. ഇല്ലെങ്കിൽ ഇക്കാര്യം ഭരണ സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തി നിക്ഷേപകർക്ക് അനുകൂലമായ തീരുമാനം സ്വീകരിക്കാൻ പ്രേരിപ്പിക്കുക. ഇടപാടുകളിലെ സംതൃപ്തി, അതാണല്ലോ എല്ലാം.

English Summary : How to Make more Benfit from Cooperative Bank Fixed Deposit Revised Interest Rate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS