20,000ത്തിൽ കുറവാണോ മാസ ശമ്പളം? പലചരക്ക് മുതൽ പെട്രോൾ വരെ വാങ്ങാം ഈ ക്രെഡിറ്റ് കാർഡുകളിലൂടെ

HIGHLIGHTS
 • സാധാരണക്കാർക്കും യോജിച്ച ചില ക്രെഡിറ്റ് കാർഡുകൾ
cardgirl1
SHARE

ക്രെഡിറ്റ് കാർഡ് പണക്കാരുടെ കാര്യമാണ് എന്നാണ് പലരും കരുതുന്നത്. എന്നാൽ ഇപ്പോൾ സാധാരണക്കാർക്കും യോജിച്ച ക്രെഡിറ്റ് കാർഡുകൾ ലഭ്യമാണ്. പൊതുമേഖല ബാങ്കായ എസ് ബി ഐ 20,000 രൂപയിൽ കുറവ് മാസ ശമ്പളമുള്ളവർക്കായി 4 ക്രെഡിറ്റ് കാർഡുകൾ വിപണിയിലിറക്കിയിട്ടുണ്ട്.

എസ് ബി ഐ സിംപ്ലി സേവ് അഡ്വാന്റേജ് കാർഡ്

എസ് ബി ഐ സിംപ്ലി സേവ് അഡ്വാന്റേജ് കാർഡ് ഉപയോഗിച്ച്  പരിധിയില്ലാത്ത സൗകര്യങ്ങൾ ലഭിക്കും. പലചരക്ക് സാധനങ്ങൾ വാങ്ങുന്നത് മുതൽ ഇന്ധനം വാങ്ങുന്നത് വരെ നിങ്ങൾക്ക് ഈ കാർഡ് ഉപയോഗിക്കാം.

credit-card-machine

 
സവിശേഷതകൾ

 • സിംപ്ലിസേവ് അഡ്വാന്റേജ് എസ്ബിഐ കാർഡ് ഉപയോഗിച്ച് നിങ്ങൾ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 1 റിവാർഡ് പോയിന്റ് ലഭിക്കും 
 •  കാർഡ് ലഭിച്ച് 30 ദിവസത്തിനകം എടിഎം പണം പിൻവലിക്കുകയാണെങ്കിൽ 100 രൂപ തിരികെ ലഭിക്കും  
 • മറ്റ് ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളുടെ കുടിശികയുള്ള ബാലൻസ് നിങ്ങളുടെ സിംപ്ലിസേവ് അഡ്വാന്റേജ് എസ്ബിഐ കാർഡിലേക്ക് ട്രാൻസ്ഫർ ചെയ്യുക, ഇതിലൂടെ  കുറഞ്ഞ പലിശനിരക്കിൽ പണം തിരിച്ചടക്കാം .  
 • ഇന്ത്യയിലെ 3,25,000 ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള 24 ദശലക്ഷത്തിലധികം ഔട്ട്‌ലെറ്റുകളിൽ  എസ്ബിഐ കാർഡ് ഉപയോഗിക്കാം.
 • വിസ അല്ലെങ്കിൽ മാസ്റ്റർകാർഡ് സ്വീകരിക്കുന്ന ഏത് ഔട്ട്‌ലെറ്റിലും പേയ്‌മെന്റുകൾ നടത്താൻ ഈ കാർഡ് ഉപയോഗിക്കാം 
 • മുകളിൽ സൂചിപ്പിച്ച SBI കാർഡ് ഉപയോഗിച്ച്  മാതാപിതാക്കൾ, പങ്കാളി, 18 വയസ്സിന് മുകളിലുള്ള കുട്ടികൾ അല്ലെങ്കിൽ സഹോദരങ്ങൾക്കുള്ള ആഡ്-ഓൺ കാർഡുകൾ ചേർക്കാം.
 • ലോകമെമ്പാടുമുള്ള 1 ദശലക്ഷത്തിലധികം വിസ അല്ലെങ്കിൽ മാസ്റ്റർകാർഡ് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകും.
 •  കാർഡിലെ ഈസി ബിൽ പേ സൗകര്യം ഉപയോഗിച്ച്  വൈദ്യുതി, ടെലിഫോൺ, മൊബൈൽ, മറ്റ് യൂട്ടിലിറ്റി ബില്ലുകൾ എന്നിവ അടക്കാൻ സാധിക്കും.
 • നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കുടിശിക അടയ്ക്കുമ്പോൾ പണം ലാഭിക്കാം.
 • Flexipay ഉപയോഗിച്ച്, നിങ്ങളുടെ ഇടപാടുകൾ എളുപ്പമുള്ള പ്രതിമാസ തവണകളായി മാറ്റാൻ സാധിക്കും.
 • പെട്രോൾ പമ്പിൽ 1% ഇന്ധന സർചാർജ് നൽകുന്നതിൽ ഇളവ്. ഈ ഓഫർ ലഭിക്കാൻ 500 മുതൽ 3,000 രൂപ വരെ ഇടപാട് നടത്തുക

എസ്ബിഐ സിംപ്ലി സേവ് കാർഡ് ലഭിക്കുന്നതിനുള്ള വാർഷിക ഫീസ് 499 രൂപയാണ്. കൂടാതെ, പുതുക്കൽ ഫീസ് പ്രതിവർഷം 499 രൂപയായി ഈടാക്കുന്നു.

 എസ്ബിഐ സിംപ്ലി  ക്ലിക്ക് കാർഡ് 

card6

ഷോപ്പിങ് ഇഷ്ടപ്പെടുന്നവർക്ക് ഈ കാർഡ് നല്ലതാണ്.

സവിശേഷതകൾ

 • ചേരുമ്പോൾ 500 രൂപയുടെ Amazon.in ഗിഫ്റ്റ് കാർഡ് നേടൂ
 • തിരഞ്ഞെടുത്ത കമ്പനികളുടെ  ഓൺലൈൻ ചെലവുകളിൽ റിവാർഡ് പോയിന്റുകൾ നേടാൻ സാധിക്കും. ഉദാഹരണം  Amazon, BookMyShow,  Cleartrip, Foodpanda, Lenskart, UrbanClap, Zoomcar
 • മറ്റെല്ലാ ഓൺലൈൻ ചെലവുകൾക്കും റിവാർഡുകൾ നേടാം.
 • ഒരു ലക്ഷം രൂപയുടെ വാർഷിക ഓൺലൈൻ ചെലവുകൾക്ക് 2,000 രൂപയുടെ ഇ-വൗച്ചർ
 • വാർഷിക ഓൺലൈൻ ചെലവായ 2 ലക്ഷം രൂപയ്ക്ക് 2,000 രൂപയുടെ ഇ-വൗച്ചർ
 • 1,00,000 രൂപ ചെലവഴിക്കുക, തുടർന്നുള്ള വർഷത്തിൽ നിങ്ങളുടെ സിംപ്ലിക്ലിക്ക് എസ്ബിഐ കാർഡിന്റെ  വാർഷിക ഫീസ് 499 രൂപ തിരിച്ചു ലഭിക്കും.
 • ആദ്യമായി BookMyShow ഉപയോക്താക്കൾക്ക് BookMyShow മൊബൈൽ ആപ്പിൽ ബുക്ക് ചെയ്യുന്ന ആദ്യ സിനിമാ ടിക്കറ്റിന് 100 രൂപ തൽക്ഷണ ക്യാഷ്ബാക്ക്.
 • ആദ്യമായി അർബൻക്ലാപ്പ് ഉപയോക്താക്കൾക്ക്  SBI കാർഡ് ഉപയോഗിച്ചാൽ  40% കിഴിവ്
 • ഈ കാർഡ് ഉപയോഗിച്ച് 2,500 രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള സെൽഫ് ഡ്രൈവ് സൂംകാർ ബുക്ക് ചെയ്യുന്നതിന് 600 രൂപ കിഴിവ്

 IRCTC SBI പ്ലാറ്റിനം കാർഡ്

online-banking-credit-card

പേര് സൂചിപ്പിക്കുന്നത് പോലെ, വിവിധ ക്ലാസുകൾക്കുള്ള ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങിൽ വലിയ ഇളവുകൾ ലഭിക്കാൻ  ഈ കാർഡ്  സഹായിക്കും.
 
കാർഡ് ഇഷ്യൂ ചെയ്ത് 45 ദിവസത്തിനുള്ളിൽ 500 രൂപയോ അതിൽ കൂടുതലോ ചെലവഴിച്ചാൽ 350 ആക്ടിവേഷൻ ബോണസ് റിവാർഡ് പോയിന്റുകൾ ലഭിക്കും.

 • കാർഡ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ആദ്യമായി  എടിഎമ്മിലൂടെ  പണം പിൻവലിക്കുമ്പോൾ 100 രൂപ തിരികെ ലഭിക്കും.
 • AC1, AC2 എന്നിവയ്ക്കായി irctc.co.in വഴി ടിക്കറ്റുകൾ വാങ്ങുമ്പോൾ ഇളവുകൾക്ക് പുറമെ  റിവാർഡ് പോയിന്റുകളും ലഭിക്കും.
 • ഐആർസിടിസിയിൽ റെയിൽവേ ടിക്കറ്റ് വാങ്ങലുകൾ ഉൾപ്പെടെയുള്ള ഇന്ധനേതര റീട്ടെയിൽ പർച്ചേസിനായി ചെലവഴിക്കുന്ന ഓരോ 125 രൂപയ്ക്കും 1 റിവാർഡ് പോയിന്റ് ലഭിക്കും 
 • ഐആർസിടിസിയിൽ റെയിൽവേ ടിക്കറ്റ് ബുക്കിങിൽ 1.8% ഇടപാട് ചാർജുകൾ ലാഭിക്കാം 
 • IRCTC SBI പ്ലാറ്റിനം കാർഡ് വിസയിൽ നിന്നുള്ള യാത്ര, ഗോൾഫ്, ഡൈനിങ്, മറ്റ് വിനോദ ഓപ്ഷനുകൾ എന്നിവയിൽ  മികച്ച ഓഫറുകൾ നൽകുന്നു

യാത്ര എസ്ബിഐ കാർഡ്

യാത്രാ എസ്ബിഐ കാർഡ് ഉപയോഗിച്ച് Yatra.com വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, പല  ആനുകൂല്യങ്ങളും ലഭിക്കും. 

card-money

സവിശേഷതകൾ

 • ചേരുമ്പോൾ 8,250 രൂപയുടെ Yatra.com വൗച്ചറുകൾ ലഭിക്കും.
 • ഒന്നാം വർഷ ഫീസ് അടച്ചാൽ സ്വാഗത വൗച്ചറുകൾ അയയ്‌ക്കും
 • ആഭ്യന്തര വിമാന ബുക്കിങിൽ 1000 രൂപ കിഴിവ്. ഏറ്റവും കുറഞ്ഞ ഇടപാട് 5,000 രൂപ
 • രാജ്യാന്തര വിമാന ബുക്കിങ്ങിൽ 4,000 രൂപ കിഴിവ്. ഏറ്റവും കുറഞ്ഞ ഇടപാട് 40,000 രൂപ
 • ഹോട്ടലുകളിലെ ഏറ്റവും കുറഞ്ഞ ഇടപാടിന് 20% കിഴിവ് 
 • ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകൾ, പലചരക്ക്, ഡൈനിങ്, സിനിമകൾ, വിനോദം, എന്നിവയ്ക്കായി ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 6 റിവാർഡ് പോയിന്റുകൾ
 • മറ്റെല്ലാ വിഭാഗങ്ങൾക്കും ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 1 റിവാർഡ് പോയിന്റ്
 •  കോംപ്ലിമെന്ററി ആഭ്യന്തര എയർപോർട്ട് ലോഞ്ച് പ്രവേശനം
 • 50 ലക്ഷം രൂപയുടെ സൗജന്യ വിമാന അപകട പരിരക്ഷ

English Summary: These Credit Cards will be Beneficial for Low Salaried People

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS